Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Akhilesh Yadav
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ബി.ജെ.പി...

യു.പിയിൽ ബി.ജെ.പി സ്​ഥലങ്ങളുടെ പേര്​ മാറ്റുന്നതുപോലെ, ജനങ്ങൾ സർക്കാറിനെ മാറ്റും -അഖിലേഷ്​ യാദവ്​

text_fields
bookmark_border

ലഖ്​നോ: നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ഉത്തർപ്രദേശിൽ രാഷ്​ട്രീയ നേതാക്കളുടെ വാക്​പോര്​. യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെയാണ്​ സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവിന്‍റെ ഏറ്റവും പുതിയ വിമർശനം.

ഉത്തർപ്രദേശിൽ ബി.ജെ.പി സ്​ഥലങ്ങളു​െട പേരുകൾ മാറ്റുന്നതുപോലെ യോഗി സർക്കാറിനെ ജനങ്ങൾ ഉടൻ മാറ്റുമെന്നായിരുന്നു അഖിലേഷിന്‍റെ വാക്കുകൾ. 'യോഗി സർക്കാർ സ്​ഥലങ്ങളുടെ ​േപരുകൾ മാത്രമാണ്​ മാറ്റിയത്​. അടുത്തുതന്നെ ജനങ്ങൾ യു.പി സർക്കാറിനെത​െന്ന മാറ്റും. യുവജനങ്ങൾ, കർഷകർ, ബിസിനസുകാർ എല്ലാവരും യോഗി സർക്കാറിനെ താഴെയിറക്കാൻ തീരുമാനിച്ചുകഴിഞ്ഞു. സമാജ്​വാദി പാർട്ടിയെ അധികാരത്തിലെത്തിക്കുന്ന​​േതാടെ യു.പിയിലെ കർഷകർക്കും നേട്ടമുണ്ടാകും' -പൊതുപരിപാടിയിൽ അഖിലേഷ്​ പറഞ്ഞു.

രാജ്യത്ത്​ സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്​ഥലമാണ്​ യു.പി. വ്യജ ഏറ്റമുട്ടലുകളിൽ ഏറ്റവും കൂടുതൽ നോട്ടീസ്​ ലഭിച്ച ഒരു സർക്കാറുണ്ടെങ്കിൽ അത്​ യു.പി സർക്കാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോൺഗ്രസിനെതിരെയും വിമർശനം ഉന്നയിച്ച്​ അഖിലേഷ്​ യാദവ്​ രംഗത്തെത്തി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ കോൺഗ്രസിന്​ പൂജ്യം സീറ്റാണ്​ ലഭിക്കുകയെന്നായിരുന്നു അഖിലേഷിന്‍റെ വിമർശനം. കഴിഞ്ഞദിവസം കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി അഖിലേഷ്​ യാദവിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ്​ അടുക്കു​േമ്പാൾ മാത്രമേ അഖിലേഷിനെ യു.പിയിൽ കാണാനാകൂവെന്നായിരുന്നു പ്രിയങ്കയുടെ പരാമർശം. അടുത്തവർഷം ആദ്യമാണ്​ യു.പി നിയമസഭ തെരഞ്ഞെടുപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akhilesh YadavPriyanka GandhiUP Election 2022Yogi Adityanath
News Summary - Yogi regime only changes names of places UP will soon chang govt Akhilesh Yadav
Next Story