ലക്നോ: നേപ്പാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഒാഫ് ചെയ്ത ബസിനെ അയോധ്യയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. വെള്ളിയാഴ്ചയാണ് നേപ്പാളിെല ജനക്പൂരിൽ നിന്ന് രാമായണ ബസ് സർവീസ് തുടങ്ങിയത്. സീതയുടെ ജന്മദേശമായ ജനക്പുരും രാമന്‍റെ ജന്മസ്ഥലമായ അയോധ്യയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് രാമായണ ബസ് സർക്യൂട്ട്. അയോധ്യയിൽ നിന്ന് ജനക്പുരിലേക്ക് 225 കിലോമീറ്റർ ദൂരമാണുള്ളത്.

നേപ്പാൾ സന്ദർശിച്ച പ്രധാമന്ത്രി മോദിയും നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുമാണ് ജനക്പൂരിൽ നിന്ന് ബസ് സർവീസ് ഫ്ലാഗ് ഒാഫ് ചെയ്തത്.
നേപ്പാൾ- ഇന്ത്യ സൗഹൃദ ബസ് സർവീസ് അയോധ്യയിലെത്തിയതോടെ ആദ്യ ഒാട്ടം പൂർത്തിയാക്കി. ഇരു രാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരം വർധിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് സർവീസ് തുടങ്ങിയത്.