Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗിക്കെതിരെ...

യോഗിക്കെതിരെ അപകീർത്തിയെന്ന്​; ചാനൽ മേധാവിയും എഡിറ്ററും ജയിലിൽ

text_fields
bookmark_border
yogi
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രെ അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ ​രാ​മ​ർ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ച്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്​​റ്റി​ലാ​യ​തി​ നു പി​ന്നാ​ലെ, ചാ​ന​ൽ മേ​ധാ​വി​യും എ​ഡി​റ്റ​റും അ​റ​സ്​​റ്റി​ൽ. സ്വ​കാ​ര്യ വാ​ർ​ത്താ ചാ​ന​ൽ മേ​ധാ​വി ഇ​ഷി​ക സി​ങ്, എ​ഡി​റ്റ​ർ അ​നൂ​ജ്​ ശു​ക്ല എ​ന്നി​വ​രെ​യാ​ണ്​ ​ യു.​പി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്​. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും 14 ദി​വ​സ​ത്തേ​ക്ക്​ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു.

ചാ​ന​ലി​ലെ സം​വാ​ദ​ത്തി​നി​ടെ ഒ​രു വ​നി​ത യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ലാ​ണ്​ ന​ട​പ​ടി. സ്​​ത്രീ ന​ട​ത്തി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​തെ സം​പ്രേ​ഷ​ണം ചെ​യ്​​തു​വെ​ന്നു പ​റ​ഞ്ഞാ​ണ്​ അ​റ​സ്​​റ്റ്. യോ​ഗി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്​​റ്റ്​ ​ചെ​യ്​​തു​വെ​ന്ന്​ ആ​രോ​പി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം ന്യൂ​ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ശാ​ന്ത്​ ക​നൂ​ജി​യ​യെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. ചാ​ന​ലി​​ൽ വ​ന്ന വി​ഡി​യോ ഇ​ദ്ദേ​ഹം ഷെ​യ​ർ ചെ​യ്​​തി​രു​ന്നു.

ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക്ര​മ​സ​മാ​ധാ​ന നി​ല പ​രി​ഗ​ണി​ച്ചാ​ണ്​ അ​റ​സ്​​റ്റ്​ എ​ന്ന്​ ഗൗ​തം​ബു​ദ്ധ ന​ഗ​ർ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ വൈ​ഭ​വ്​ കൃ​ഷ്​​ണ പ​റ​ഞ്ഞു. ഇ​തി​നു പു​റ​മെ, മ​തി​യാ​യ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്​ ചാ​ന​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ എ​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ വ​കു​പ്പ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ മ​റ്റൊ​രു കേ​സും ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശം, നി​യ​മ​വി​രു​ദ്ധ​മാ​യ ചാ​ന​ൽ പ്ര​വ​ർ​ത്ത​നം എ​ന്നീ കു​റ്റ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്​ എ​ന്നും എ​സ്.​പി പ​റ​ഞ്ഞു. ചാ​ന​ലി​​െൻറ പ്ര​തി​ക​ര​ണം ല​ഭ്യ​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newseditorYogi Hate StatementChannel MD
News Summary - Yogi Hate Statement Channel MD and Editor -India News
Next Story