Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആരാധനാലയങ്ങൾക്ക്​ സംഭാവന നിയന്ത്രിക്കാൻ യു.പിയിൽ നിയമവുമായി ആദിത്യനാഥ്​ സർക്കാർ
cancel
Homechevron_rightNewschevron_rightIndiachevron_rightആരാധനാലയങ്ങൾക്ക്​...

ആരാധനാലയങ്ങൾക്ക്​ സംഭാവന നിയന്ത്രിക്കാൻ യു.പിയിൽ നിയമവുമായി ആദിത്യനാഥ്​ സർക്കാർ

text_fields
bookmark_border


ലഖ്​നോ: നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തി​െൻറ മറവിൽ മുസ്​ലിം ചെറുപ്പക്കാരെ ലക്ഷ്യമിട്ട യു.പിയിലെ ആദിത്യനാഥ്​ സർക്കാർ അതികഠിനമായ മറ്റൊരു നിയമം കൂടി നടപ്പാക്കാനൊരുങ്ങുന്നു. ആരാധനാലയങ്ങൾക്ക്​ ലഭിക്കുന്ന സംഭാവനകൾ നിയന്ത്രിക്കുന്ന നിയമമാണ്​ പുതുതായി പ്രഖ്യാപിക്കുന്നത്​.

സംഭാവനകൾ മാത്രമല്ല, കാണിക്കകൾക്കും നിയന്ത്രണം അടിയന്തര പ്രാധാന്യത്തോടെ ഓർഡിനൻസായി നടപ്പാക്കുമെന്ന്​ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്​ റിപ്പോർട്ടുകൾ പറയുന്നു.

'റഗുലേഷൻ ആൻറ്​ രജിസ്​ട്രേഷൻ ഓഫ്​ റിലീജ്യസ്​ ​േപ്ലസസ്​ ഓർഡിനൻസ്​' എന്ന പേരിൽ വരുന്ന നിയമം ആരാധനാലയങ്ങളുടെ രജിസ്​ട്രേഷൻ മുതൽ ഓരോ കാര്യത്തിനും കർശന ചട്ടങ്ങളാണ്​ ലക്ഷ്യമിടുന്നത്​. പള്ളികൾക്കു പുറമെ ക്ഷേത്രങ്ങൾ, ക്രിസ്​ത്യൻ ദേവാലയങ്ങൾ എന്നിവയും പരിധിയിൽ വരുമെന്നാണ്​ കരുതുന്നത്​. ആരാധനാലയങ്ങളുടെ

പ്രവർത്തനം, സുരക്ഷ തുടങ്ങിയവയെല്ലാം ആദിത്യനാഥ്​ സർക്കാറി​െൻറ റഡാറിൽ പതിയും.2019ൽ ആരാധനാലയത്തിന്​ ലഭിച്ച സംഭാവന സംബന്ധിച്ച കേസ്​ പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയതിനു പിന്നാലെ വിഷയം സർക്കാറി​െൻറ സജീവ പരിഗണനയിലാണ്​. പ്രാഥമിക നടപടികൾ ഇതിനകം പൂർത്തിയാക്കിയതായാണ്​ സൂചന.

നിയമം നടപ്പാക്കാനുള്ള മന്ത്രിസഭ യോഗം അടിയന്തരമായി വിളിച്ചു​ചേർക്കുമെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. ഓർഡിനൻസിന്​ മന്ത്രിസഭ അംഗീകാരം നൽകുന്നതോടെ എല്ലാ ആരാധനലയങ്ങളും സർക്കാറിൽ രജിസ്​റ്റർ ചെയ്യൽ നിർബന്ധമാകും. ഇവയുടെ സുരക്ഷ ഉറപ്പാക്കാനുള്ള പുതിയ മാനദണ്​ഡങ്ങളും നിലവിൽവരും.ക്ഷേത്രങ്ങളുടെയും മറ്റ്​ ആരാധനാലയങ്ങളുടെയും നിയന്ത്രണത്തിന്​ യു.പിയിൽ നിയമം നിലവിലില്ലെന്ന്​ നേരത്തെ സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. വിഷയത്തിൽ വൈകാതെ നടപടികൾ സ്വീകരിക്കണമെന്നും 2019 ഒക്​ടോബറിൽ ആവശ്യപ്പെട്ടു.

മതപരിവർത്തന നിയമം തന്നെ സാമുദായികമെന്ന വിമർശനം ഉയർന്നുകഴിഞ്ഞ സാഹചര്യത്തിൽ പുതിയ നിയമവും സമാനമായി വിമർശിക്കപ്പെടാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധയുണ്ടാകുമെന്ന്​ റിപ്പോർട്ട്​ പറയുന്നു.

വിഷയത്തിൽ ഇതുവരെയും സൂചനകളൊന്നുമില്ലെന്ന്​ സംസ്​ഥാനത്തെ മുസ്​ലിം, ക്രിസ്​ത്യൻ നേതൃത്വം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosquesLaw to regulate templesYogi govt.Uttar Pradesh
News Summary - Yogi govt plans new law to regulate temples, mosques, churches, will keep tab on donations
Next Story