Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ ക്ഷേത്രക്കൊള്ള...

അയോധ്യ ക്ഷേത്രക്കൊള്ള രാമഭക്തരെ മുറിവേൽപിച്ചു -യോഗി ആദിത്യനാഥ്

text_fields
bookmark_border
അയോധ്യ ക്ഷേത്രക്കൊള്ള രാമഭക്തരെ മുറിവേൽപിച്ചു -യോഗി ആദിത്യനാഥ്
cancel
camera_alt

യോഗി ആദിത്യനാഥ്

ല​ഖ്നോ: അ​യോ​ധ്യ ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പ് രാ​മ​ഭ​ക്ത​രു​ടെ വി​ശ്വാ​സ​ത്തി​ന് മു​റി​വേ​ൽ​പി​ച്ചു​വെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. എ​ന്നാ​ൽ, ഇ​തി​ന്റെ പേ​രി​ൽ അ​യോ​ധ്യ​യെ​യും രാ​മ​ജ​ന്മ​ഭൂ​മി​യെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്റെ നീ​ക്കം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​കാ​ര്യ ചാ​ന​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റ് ഒ​രു സ്വ​ത​ന്ത്ര സ്ഥാ​പ​ന​മാ​ണെ​ന്നും അ​തി​ന്റെ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​റി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും പ​റ​ഞ്ഞ യോ​ഗി, ട്ര​സ്റ്റ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പ​വ​ത്ക​രി​ച്ചെ​ന്നും റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

എന്നാൽ, രാമക്ഷേത്ര നിർമാണത്തിനായി നൂറ്റാണ്ടുകളോളം കാത്തിരുന്ന ഭക്തർ സത്യം പുറത്തുവരാൻ അന്വേഷണത്തിന് കുറച്ച് സമയം കൂടി നൽകണമെന്നും കുറ്റക്കാർ ആരായാലും രക്ഷപ്പെടില്ലെന്നുമാണ് യോഗി നേരത്തേ വ്യക്തമാക്കിയിരുന്നത്. രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം കൈവശമുള്ള രേഖകളും തെളിവുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണ റിപ്പോർട്ട് ലഭിച്ചയുടൻ സർക്കാർ നടപടി സ്വീകരിച്ചെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുടെ വിശ്വാസത്തെയും സനാതന മൂല്യങ്ങളെയും ദുരുപയോഗം ചെയ്യുന്നവരോട് സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും ആവർത്തിച്ചു.

അതിനിടെ, കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കും സ​മാ​ജ് വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​നു​മെ​തി​രെ യോഗി രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​ഭ​വി​ച്ച് വ​ള​ർ​ന്ന ര​ണ്ട് രാ​ജ​കു​മാ​ര​ന്മാ​രാ​ണ് ഇ​രു​വ​രു​മെ​ന്നും, ഇ​ട​ക്കി​ടെ വി​നോ​ദ​യാ​ത്ര പോ​വു​ക​യും, തി​രി​കെ​യെ​ത്തി രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി ജാ​തി​യു​ടെ പേ​രി​ൽ സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കു​ക​യു​മാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

അ​യോ​ധ്യ​യു​ടെ വി​ക​സ​നം പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക്ക് ക​രു​ത്തേ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പൂ​ക്ക​ച്ച​വ​ട​ക്കാ​ർ, റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ, ചാ​യ​ക്ക​ട​ക്കാ​ർ, ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ തു​ട​ങ്ങി എ​ല്ലാ​വ​ർ​ക്കും സാ​മ്പ​ത്തി​ക നേ​ട്ട​വും അം​ഗീ​കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AyodhyaUPram temple scamYogi Adityanath
News Summary - Yogi: Ayodhya Scam Hurt Ram Devotees
Next Story