അറവുശാലകൾ പൂട്ടുന്നതിനെതിരെ യു.പിയിൽ വ്യാപാരികൾ സമരത്തിന്
text_fieldsലഖ്നോ: യു.പിയിൽ അറവുശാലകളും ഇറച്ചിക്കടകളും അടച്ചുപൂട്ടുന്നതിനെതിരെ തിങ്കളാഴ്ച അനിശ്ചിതകാല സമരം ആരംഭിക്കാൻ ഇറച്ചി വ്യാപാരികൾ തീരുമാനിച്ചു. യന്ത്രവത്കൃത അറവുശാലകളടക്കം പൂട്ടിച്ചിട്ടുണ്ട്. ആട്, കോഴിയിറച്ചി കടകളും പൂട്ടിയിടാൻ വ്യാപാരികൾ ആഹ്വാനം ചെയ്തു. മാംസക്കച്ചവടം നിശ്ചലമായതോടെ ലക്ഷക്കണക്കിനാളുകൾ പ്രതിസന്ധിയിലായതായി വ്യാപാരി നേതാവ് മുബീൻ ഖുറൈശി പറഞ്ഞു.
പോത്തിറച്ചി കിട്ടാനില്ലാതായതോടെ പ്രസിദ്ധ സ്ഥാപനങ്ങളായ ടുണ്ടെ, റഹീം എന്നിവ ആട്, േകാഴിയിറച്ചിയിലേക്ക് മാറിയിട്ടുണ്ട്. ഇവരും വ്യാപാരി സമരത്തിൽ പെങ്കടുക്കും. കൂടാതെ മത്സ്യവ്യാപാരികളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അനധികൃത അറവുശാലകൾക്കും കടകൾക്കുമെതിരെയാണ് സർക്കാർ നടപടിയെന്നും ൈലസൻസുള്ള സ്ഥാപനങ്ങൾക്ക് പ്രശ്നമില്ലെന്നും ബി.ജെ.പി സംസ്ഥാന നേതാവ് മസ്ഹർ അബ്ബാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
