യു. പി മുഖ്യമന്ത്രി: പരിഗണനയില്‍ മൗര്യ മുതല്‍ രാജ്നാഥ് വരെ
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ മുന്നില്‍ നിര്‍ത്തി ഉത്തര്‍പ്രദേശ്് തൂത്തുവാരിയ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന ചര്‍ച്ചയാണ് എങ്ങും. മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ച ഡല്‍ഹിയിലെ കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന പാര്‍ട്ടി പാര്‍ലമെന്‍ററി ബോര്‍ഡ് തീരുമാനിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലഖ്നോ മേയര്‍ മുതല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി വരെയുള്ളവരുടെ പേരുകള്‍ ബി.ജെ.പി വൃത്തങ്ങളും മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ ദേശീയ രാഷ്ട്രീയത്തില്‍നിന്നും യു.പിയിലേക്ക് പറിച്ചുമാറ്റുമെന്ന പ്രചാരണം ബി.ജെ.പി കേന്ദ്ര നേതാക്കള്‍തന്നെ നിഷേധിക്കുന്നുണ്ട്. ലഖ്നോ മേയറായ 53കാരന്‍ ദിനേശ് ശര്‍മയുടെ പേരാണ് ഫലപ്രഖ്യാപനത്തിനുശേഷം ഉയര്‍ന്നുകേള്‍ക്കുന്നവയിലൊന്ന്.
പാര്‍ട്ടിയുടെ മുഖം ആരായിരിക്കുമെന്ന ചോദ്യത്തില്‍ പ്രസക്തിയില്ളെന്നും താന്‍ കേവലമൊരു പ്രവര്‍ത്തകന്‍ മാത്രമാണെന്നുമാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ദിനേശ് ശര്‍മ പ്രതികരിച്ചത്. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വമായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇതൊക്കെ പറയുമ്പോഴും ശര്‍മയുടെ വീടിനുപുറത്ത് അനുയായികള്‍ ഭാവി മുഖ്യമന്ത്രിയെന്ന നിലയില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായും വളരെ അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന ശര്‍മ ലഖ്നോ സര്‍വകലാശാലയില്‍ കോമേഴ്സ് വിഭാഗത്തില്‍ പ്രഫസറാണ്. ഒ.ബി.സിക്കാരനായ കേശവ് പ്രസാദ് മൗര്യയെ ബി.ജെ.പി പ്രസിഡന്‍റാക്കിയ സ്ഥിതിക്ക് ബ്രാഹ്മണനായ ശര്‍മയെ മുഖ്യമന്ത്രിയാക്കി ജാതി സമവാക്യം ഒപ്പിക്കുമെന്ന പ്രചാരണവും ഇദ്ദേഹത്തെ പിന്തുണക്കുന്നവര്‍ നടത്തുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വയമുയര്‍ത്തിക്കാണിക്കുന്ന യോഗി ആദിത്യനാഥാണ് രണ്ടാമത്തെയാള്‍. താന്‍ മുഖ്യമന്ത്രി പദത്തിന് യോഗ്യനാണെന്ന് സ്വയം പ്രസ്താവിച്ച അദ്ദേഹമിപ്പോള്‍ പറയുന്നത് ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് ഇക്കാര്യം തീരുമാനിക്കുമെന്നാണ്.
ഗോരഖ്പുര്‍ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ കൂടിയാണ് 46കാരനും എം.പിയുമായ യോഗി. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദുര്‍ ശാസ്ത്രിയുടെ പൗത്രന്‍ സിദ്ധാര്‍ഥ് നാഥ് സിങ്, കേന്ദ്രമന്ത്രിമാരായ മനോജ് സിന്‍ഹ, ഗഹേഷ് ശര്‍മ എന്നിവരും ബി.ജെ.പി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ എന്നിവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. യോഗി ആദിത്യ നാഥ്, ദിനേഷ് ശര്‍മ, രാജ്നാഥ് സിങ്,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
