അയോധ്യയിലെ രാമ പ്രതിമക്കായി കോർപ്പറേറ്റുകൾ 360 കോടി നൽകണമെന്ന് യോഗി
text_fieldsലഖ്നോ: അയോധ്യയിൽ സരയു നദി തീരത്ത് നിർമിക്കുന്ന 100 മീറ്റർ ഉയരമുള്ള രാമ പ്രതിമക്കായി കോർപ്പറേറ്റുകൾ 360 കോടി രൂപ നൽകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോർപ്പറേറ്റുകൾക്കുള്ള സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ നിന്ന് തുക നൽകണമെന്നാണ് യോഗിയുടെ നിർദേശം.
യു.പിയിലെ വിനോദസഞ്ചാര മേഖലയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് സർക്കാർ ബുക്ക്ലെറ്റ് പുറത്തിറക്കിയിരുന്നു. ഇതിലാണ് രാമ പ്രതിമയിലും കോർപ്പറേറ്റുകൾക്ക് പണം നിക്ഷേപിക്കാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അയോധ്യ, വാരണാസി, ഗോരഖ്പൂർ തുടങ്ങിയ മണ്ഡലങ്ങളിലെ പദ്ധതികളിലും പണം നിക്ഷേപിക്കാമെന്നും ബുക്ക്ലെറ്റിലുണ്ട്.
സി.എസ്.ആർ ഫണ്ടിലുടെ ചെലവഴിക്കുന്ന പണത്തിന് കോർപ്പറേറ്റുകൾക്ക് നികുതിയിളവുണ്ട്. ഇൗയൊരു സാഹചര്യത്തിൽ സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി പണം വാങ്ങാതെ നേരിട്ട് പണം പിരിക്കണമെന്ന് സമാജ്വാദി പാർട്ടി ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്. എന്നാൽ സി.എസ്.ആർ ഫണ്ട് പ്രതിമയുടെ നിർമാണത്തിനായി വിനിയോഗിക്കുന്നതിൽ തെറ്റില്ലെന്നും കോർപ്പറേറ്റുകളെ ഇതിനായി നിർബന്ധിച്ചിട്ടില്ലെന്നും യു.പി ടൂറിസം മന്ത്രി റിത ബഹുഗുണ ജോഷി പറഞ്ഞു. മുമ്പ് ഗുജറാത്തിൽ നിർമിക്കുന്ന പേട്ടൽ പ്രതിമക്കായി പൊതുമേഖല എണ്ണകമ്പനി 121 കോടി നൽകിയെന്ന് ലൈവ്മിൻറ് റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
