Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരിച്ച ജവാ​െൻറ വീട്ടിൽ...

മരിച്ച ജവാ​െൻറ വീട്ടിൽ സന്ദർശനത്തിനെത്തിയ യോഗി ആദിത്യനാഥിന്​ വി.​െഎ.പി സൗകര്യങ്ങൾ

text_fields
bookmark_border
മരിച്ച ജവാ​െൻറ വീട്ടിൽ സന്ദർശനത്തിനെത്തിയ യോഗി ആദിത്യനാഥിന്​ വി.​െഎ.പി സൗകര്യങ്ങൾ
cancel

ന്യൂഡൽഹി: പാകിസ്​താൻ വധിച്ച ബി.എസ്​.എഫ്​ ജവാ​​​​െൻറ കുടുംബത്തെ സന്ദർശിക്കാനെത്തിയ  ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി  ആദിത്യനാഥിന്​ ജില്ലാ ഭരണകൂടത്തി​​​​െൻറ നേതൃത്വത്തിൽ ജവാ​​​​െൻറ വീട്ടിൽ  വി.​െഎ.പി സൗകര്യങ്ങൾ ഒരുക്കിയത്​ വിവാദമാകുന്നു. പാകിസ്​താൻ സൈന്യം ​​കൊലപ്പെടുത്തിയശേഷം മൃതദേഹം  വികൃതമാക്കിയ പ്രേംസാഗറി​​​​െൻറ  ഡിയോറിയയിലെ വീട്ടി​ലെ സന്ദർശനമാണ്​  വിവാദമായത്​.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്​  മുന്നോടിയായി ജവാ​​​​െൻറ വീട്ടിൽ എ.സി, സോഫ, കർട്ടൻ, കസേര, കാർപെറ്റ്​ തുടങ്ങിയവ എത്തിക്കുകയും മുഖ്യമന്ത്രി  തിരിച്ചുപോയതിന്​ പിന്നാലെ ഇവ തിരികെ  കൊണ്ടുപോവുകയും ചെയ്​തു. പ്രേംസാഗറി​​​​െൻറ സഹോദരൻ ദയാശങ്കറാണ്​  ഇക്കാര്യം വെളിപ്പെടുത്തിയത്​. തങ്ങളെ  അപമാനിക്കുന്ന നടപടികളാണ്​ സർക്കാറി​​​​െൻറ ഭാഗത്തുനിന്നുണ്ടായതെന്ന്​ അദ്ദേഹം  പറഞ്ഞു.

സന്ദർശനത്തിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​  വീട്ടിലേക്കുള്ള വഴി കോൺക്രീറ്റ്​ ചെയ്​തതായും ആരോപണമുണ്ട്​. 25 മിനിറ്റ്​ ഇവിടെ ചെലവഴിച്ച ആദിത്യനാഥ്​ നാലു​ ലക്ഷം രൂപയു​ടെ ചെക്ക്​ കൈമാറി. യു.പിയിലെ ഏറ്റവും പി​ന്നാക്ക ജില്ലകളിലൊന്നാണ്​ ജവാ​​​​െൻറ വീടിരിക്കുന്ന ഡിയോറിയ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VVIPYogi Adityanath
News Summary - Yogi Adityanath Visits Martyr's Family. AC, Sofa Come And Go With Him
Next Story