Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുലായം സിങ്ങിന്‍റെ മകൻ...

മുലായം സിങ്ങിന്‍റെ മകൻ നടത്തുന്ന മൃഗ സംരക്ഷണ കേന്ദ്രം യോഗി ആദിത്യ നാഥ്  സന്ദർശിക്കും 

text_fields
bookmark_border
മുലായം സിങ്ങിന്‍റെ മകൻ നടത്തുന്ന മൃഗ സംരക്ഷണ കേന്ദ്രം യോഗി ആദിത്യ നാഥ്  സന്ദർശിക്കും 
cancel

ലഖ്നോ: എസ്.പി നേതാവ് മുലായം സിങ്ങ് യാദവിന്‍റെ മകൻ പ്രതീക് യാദവും മരുമകൾ അപർണ യാദവും ചേർന്ന് നടത്തുന്ന മൃഗ സംരക്ഷണ കേന്ദ്രം ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സന്ദർശിക്കും.  'കൻഹ ഉപ് വൻ' എന്ന് പേരിട്ടിരിക്കുന്ന മൃഗ സംരക്ഷണ കേന്ദ്രം ലഖ്നോവിലാണ് സ്ഥിതിചെയ്യുന്നത്.  അലഞ്ഞു തിരിയുന്ന മൃഗങ്ങളെയാണ് കേന്ദ്രത്തിൽ സംരക്ഷിക്കുന്നത്. മുലായവും ഭാര്യ സാധനയും മുഖ്യമന്ത്രിയെ സ്വീകരിക്കാനായി അവിടെയുണ്ടാകുമെന്നാണ് റിപ്പോർട്ട്. 

മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ഉടൻ പ്രതീക് യാദവും എസ്.പി സ്ഥാനാർഥിയായിരുന്ന അപർണ യാദവും  യോഗി ആദിത്യനാഥിനെ സന്ദർശിച്ചിരുന്നു.  സമാജ്വാദി പാർട്ടി സ്ഥാനാർഥിയായിരുന്ന അപർണയാദവ് ലഖ്നോവിൽ മത്സരിച്ചിരുന്നു. എന്നാൽ ബി.ജെ.പിയുടെ റിതാ ബഹുഗുണ ജോഷിയോട് 30,000 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aparna yadavcow shelterYogi Adityanath
News Summary - Yogi Adityanath to Visit Cow Shelter Run by Mulayam's Son Prateek
Next Story