Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യക്കാരുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണ് താജ്മഹൽ -യോഗി ആദിത്യനാഥ്

text_fields
bookmark_border
ഇന്ത്യക്കാരുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണ് താജ്മഹൽ -യോഗി ആദിത്യനാഥ്
cancel

ലഖ്നോ: ഇന്ത്യക്കാരുടെ രക്തത്തിൽ നിന്നും വിയർപ്പിൽ നിന്നും പടുത്തുയർത്തിയതാണ് താജ്മഹലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാണ് താജ്മഹൽ നിർമിച്ചത്, എന്തിനു വേണ്ടിയാണ് എന്നത് വിഷയമല്ല. ഇന്ത്യൻ തൊഴിലാളികളുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണ് താജ്മഹൽ -യോഗി വ്യക്തമാക്കി.

താജ് കാണാനെത്തുന്ന വിനോദസഞ്ചാരികൾക്ക് സൗകര്യങ്ങളും സുരക്ഷയും ലഭ്യമാക്കുന്നതിന് സർക്കാർ മുൻഗണന നൽകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഒക്ടോബർ 25 ന് യോഗി ആദിത്യനാഥ് ആഗ്ര സന്ദർശിക്കുന്നുണ്ട്. താജ്മഹലിനൊപ്പം മറ്റ് സ്മാരകങ്ങളും അദ്ദേഹം സന്ദർശിക്കും.

ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിനെ ടൂറിസം വകുപ്പിന്റെ ബുക്ക്ലെറ്റിൽ നിന്ന് ഒഴിവാക്കി ഉത്തർ പ്രദേശ് സർക്കാർ വിവാദത്തിൽപെട്ടിരുന്നു. താജ് മഹൽ നിർമ്മിച്ചത് വിദേശശക്തികളാണെന്ന് കഴിഞ്ഞദിവസം ബി.ജെ.പി എം.എൽ.എ സംഗീത് സോം പറഞ്ഞിരുന്നു. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yogi Adityanath to visit Agra -India news
Next Story