യമുനയിൽ മന്ത്രിമാരുമൊത്ത് കുളിക്കാൻ കെജ്രിവാളിന് ധൈര്യമുണ്ടോയെന്ന ചോദ്യവുമായി യോഗി ആദിത്യനാഥ്
text_fieldsന്യൂഡൽഹി: പത്ത് വർഷമായി ഡൽഹിയുടെ വികസനത്തെ തടസപ്പെടുത്തുകയാണ് കെജ്രിവാൾ ചെയ്തതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹിയിൽ വികസനം വരണമെങ്കിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഡബിൾ എൻജിൻ സർക്കാർ വരണമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശികൾ, റോഹിങ്ക്യകൾ എന്നിവർക്കെതിരെ കെജ്രിവാൾ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഞാനും മന്ത്രിമായി പ്രയാഗ്രാജിൽ മഹാകുംഭമേളക്കിടെ സ്നാനം നടത്തി. ഡൽഹിയിലെ യമുന നദിയിൽ ഇത്തരത്തിൽ കുളിക്കാൻ കെജ്രിവാളിനും മന്ത്രിമാർക്കും ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഡൽഹിയെ കെജ്രിവാൾ ഒരു മാലിന്യകൂമ്പാരമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ശുദ്ധജലം, വൈദ്യുതി, സബ്സിഡി എന്നിവ നൽകുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടു.
നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ റോഡുകൾ രാഷ്ട്രതലസ്ഥാനത്തുള്ളതിനേക്കാൾ മെച്ചപെപട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി അഞ്ചിന് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യോഗി ആദിത്യനാഥ് റാലി നടത്തിയത്. ഫെബ്രുവരി എട്ടിനാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

