Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യയിലെ പള്ളി...

അയോധ്യയിലെ പള്ളി നിർമാണത്തി​െൻറ ഉദ്​ഘാടനത്തിന്​ യോഗിയെ ക്ഷണിക്കുമെന്ന്​ സുന്നി സെൻട്രൽ വഖഫ്​ ബോർഡ്​

text_fields
bookmark_border
അയോധ്യയിലെ പള്ളി നിർമാണത്തി​െൻറ ഉദ്​ഘാടനത്തിന്​ യോഗിയെ ക്ഷണിക്കുമെന്ന്​ സുന്നി സെൻട്രൽ വഖഫ്​ ബോർഡ്​
cancel

ലഖ്​നോ: അയോധ്യയിലെ ധനിപുരി ഗ്രാമത്തില്‍ നിര്‍മിക്കാനൊരുങ്ങുന്ന പുതിയ പള്ളിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ക്ഷണിക്കുമെന്ന് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. പള്ളി ഉദ്ഘാടന ചടങ്ങിലേക്ക്​ ക്ഷണിച്ചാലും പങ്കെടുക്കില്ലെന്ന്​ കഴിഞ്ഞ ദിവസം യോഗി പറഞ്ഞിരുന്നു. അതിനെതിരെ കോൺഗ്രസ്​, സമാജ്​വാദി പാർട്ടികളും രംഗത്തെത്തിയിരുന്നു.

'സുപ്രിം കോടതി നിര്‍ദ്ദേശമനുസരിച്ച് ഈ സ്ഥലത്ത് പള്ളി പണിയും. ഒപ്പം പൊതുജന സേവന കേന്ദ്രങ്ങളും പണിയുന്നുണ്ട്. ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, ഗവേഷണ കേന്ദ്രം എന്നിവയും പണിയാന്‍ പദ്ധതിയുണ്ട്. ഈ പൊതുജന സേവന കേന്ദ്രങ്ങളുടെ തറക്കല്ലിടലിനാണ് യോഗിയെ ക്ഷണിക്കുന്നതെന്ന്' ഇന്തോ- ഇസ്ലാമിക് ഫൗണ്ടേഷന്‍ സെക്രട്ടറി അതര്‍ ഹുസൈന്‍ വ്യക്തമാക്കി.

അയോധ്യ തര്‍ക്ക വിഷയം ഒത്തുതീര്‍പ്പാക്കി സുപ്രിം കോടതി അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിര്‍മാണത്തിനായി വിട്ടുനല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പള്ളി നിര്‍മാണത്തിനായി ധനിപുരിയില്‍ അഞ്ച് ഏക്കര്‍ സ്ഥലം വഖഫ് ബോര്‍ഡിന് നല്‍കിയത്.

അയോധ്യയിലെ ക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ മുന്‍നിരയില്‍ നിന്നത് മുഖ്യമന്ത്രിയായ യോഗിയായിരുന്നു. ഈ പശ്ചാത്തലത്തിൽ പള്ളിയുടെ ചടങ്ങിലും പങ്കെടുക്കുമോയെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിൽ അവതാരകൻ യോഗിയോട്​ ചോദിക്കുകയായിരുന്നു. എന്നാൽ പള്ളിയുടെ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്നായിരുന്നു മറുപടി. യോഗി എന്ന നിലയിലും ഹിന്ദു എന്ന നിലയിലും പള്ളിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്കാവില്ല. അവര്‍ പള്ളി നിര്‍മാണത്തി​െൻറ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കുമെന്ന് തന്നെ കരുതുന്നില്ലെന്നുമായിരുന്നു യോഗിയുടെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ram MandirYogi Adityanath
Next Story