വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈകോടതി ജഡ്ജിക്ക് യോഗിയുടെ ‘വക്കാലത്ത്’
text_fieldsന്യൂഡൽഹി: മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈകോടതി ജഡ്ജി ശേഖർ കുമാർ യാദവിനെ പിന്തുണച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സത്യം പറയുന്നവർക്കു നേരെ ഇംപീച്ച്മെന്റ് പ്രമേയങ്ങൾ കൊണ്ടുവരുകയും എന്നിട്ട് ഭരണഘടന ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്ന കോൺഗ്രസ് നടപടി ഇരട്ടത്താപ്പാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
രണഘടനയെ കഴുത്തു ഞെരിച്ച് രാജ്യം ഭരിക്കാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. രാജ്യത്ത് ഏകീകൃത സിവിൽകോഡ് ഉണ്ടാകേണ്ടതല്ലേ? ലോകമെമ്പാടും, ഭൂരിപക്ഷ സമുദായം പറയുന്നത് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ച്ച് യോഗി ആദിത്യനാഥ് പറഞ്ഞു.

