Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒാക്​സിജൻ ക്ഷാമമില്ല;...

ഒാക്​സിജൻ ക്ഷാമമില്ല; അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന്​ യോഗി ആദിത്യനാഥ്​

text_fields
bookmark_border
yogi
cancel

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന്​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഇതു സംബന്ധിച്ച നിർദേശം അദ്ദേഹം ഉദ്യോഗസ്​ഥർക്ക്​ നൽകി. കോവിഡ്​ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ യുപിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് യോഗിയുടെ നീക്കം. ആശുപത്രികളിൽ ഒാക്​സിജൻ ക്ഷാമമില്ലെന്ന്​ തെരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്കായി അനുവദിച്ച ഒാൺലൈൻ യോഗത്തിൽ യോഗി പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തി സർക്കാറിന്‍റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാനും അവരുടെ സ്വത്ത് പിടിച്ചെടുക്കാനുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ യാതൊരു ഓക്‌സിജന്‍ ക്ഷാമവും നേരിടുന്നില്ല. പ്രശ്‌നം പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണെന്നും ഇവയെ കര്‍ശനമായി നേരിടുമെന്നും യോഗി വ്യക്തമാക്കി.

ഒാക്​സിജൻ ക്ഷാമമുണ്ടെന്ന്​ പറയുന്ന സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്തിയപ്പോൾ ക്ഷാമമില്ലെന്ന്​ കണ്ടെത്താനായിട്ടുണ്ടെന്നും യോഗി മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

ഒാക്​സിജൻ ക്ഷാമം സംബന്ധിച്ച പ്രചാരണങ്ങൾക്കെതിരെയും കരിഞ്ചന്ത, പുഴ്​ത്തിവെപ്പ്​ തുടങ്ങിയവക്കെതിരെയും കേസുകളെടുക്കാനും ശക്​തമായ നടപടിയുമായി മുന്നോട്ട്​ പോകാനും നിർദേശം നൽകിയിട്ടുണ്ടെന്ന്​ എ.ഡി.ജി പ്രശാന്ത്​ കുമാർ വിഡിയോ സന്ദേശത്തിലുടെ അറിയിച്ചു. 42 ആളുകളെ ഇതുവരെ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Oxygen ShortageUttar PradeshYogi Adityanath
News Summary - Yogi Adityanath says that no Oxygen shortage; will Seize property of those spreading rumours
Next Story