Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതബ്​ലീഗ്​ പ്രവർത്തകർ...

തബ്​ലീഗ്​ പ്രവർത്തകർ കോവിഡ്​ വാഹകരായി പ്രവർത്തിച്ചു; ശക്​തമായ നടപടിയെന്ന്​ യോഗി

text_fields
bookmark_border
yogi
cancel

ലഖ്​നൗ: രാജ്യത്തെ കോവിഡ് 19 വൈറസ്​ വ്യാപനത്തി​​െൻറ ഉത്തരവാദികൾ തബ്‌ലീഗ് ജമാഅത്താണെന്ന്​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആജ് തക്​ ന്യൂസ്​ ചാനലി​​െൻറ ഇ-അജണ്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി. തബ്​ലീഗ്​ ജമാഅത്തുമായി ബന്ധപ്പെട്ടവർ കൊറോണ വൈറസി​​െൻറ വാഹകരായി പ്രവർത്തിക്കുകയായിരുന്നുവെന്നും യോഗി ആരോപിച്ചു.

'തബ്‌ലീഗ് പ്രവര്‍ത്തകര്‍ ചെയ്ത പ്രവൃത്തി അപലപനീയമാണ്​. അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍, ലോക്ക് ഡൗണി​​െൻറ ആദ്യഘട്ടത്തില്‍ തന്നെ കൊറോണയെ പിടിച്ചുകെട്ടാൻ രാജ്യത്തിന് കഴിയുമായിരുന്നു. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ക്രിമിനല്‍ കുറ്റമാണ് ചെയ്തതിരിക്കുന്നത്​. അവർക്ക്​ അതിന്​ സമാനമായ ശിക്ഷ തന്നെ നൽകണം. തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 3,000 പേരാണ് ഉത്തര്‍പ്രദേശില്‍ എത്തിയതെന്നും' യോഗി പറഞ്ഞു.

അസുഖം വരുന്നത് കുറ്റമല്ല. പക്ഷെ കൊറോണ പോലൊരു രോഗം മറച്ചുവെക്കുന്നത് കുറ്റകരമാണ്​. അത്തരത്തിൽ നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യോഗി വ്യക്​തമാക്കി. ഔദ്യോഗിക കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച രാവിലെ വരെ 2,328 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 42 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 654 പേർ രോഗമുക്​തരായിട്ടുണ്ട്​. 

1000 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത ചുരുങ്ങിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തർ പ്രദേശിൽ മാർച്ച്​ തുടക്കത്തിലാണ്​ ആദ്യത്തെ കോവിഡ്​ കേസ്​ റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​. നിലവിൽ യു.പിയിൽ ആണ്​ ഏറ്റവും കൂടുതൽ റെഡ്​ സോണുകൾ ഉള്ളത്​. സംസ്ഥാനത്തെ​ ഒമ്പത് ജില്ലകൾ റെഡ്​സോണിലും 36 ജില്ലകൾ ഒാറഞ്ച്​ സോണിലുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscovid 19Tablighi JamaatYogi Adityanath
News Summary - Yogi Adityanath says Tablighi Jamaat responsible for nationwide surge in Covid-19-india news
Next Story