കൃഷ്ണെൻറ കാലത്തും പണരഹിത ഇടപാടുകൾ നടന്നിരുന്നതായി യോഗി ആദിത്യനാഥ്
text_fieldsലക്നോ: നരേന്ദ്രമോദി സർക്കാറിെൻറ നോട്ട് പിൻവലിക്കൽ നടപടികളെ പുകഴ്ത്താൻ സാക്ഷാൽ ശ്രീകൃഷ്ണനെ കൂട്ടുപിടിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൃഷ്ണെൻറ കാലഘട്ടത്തിൽ 5000 വർഷങ്ങൾക്ക് മുമ്പ് പണരഹിത ഇടപാടുകൾ നടന്നിരുന്നുന്നതായും എന്തുകൊണ്ട് ഇപ്പോൾ ഇത് സാധ്യമാവുന്നില്ലെന്നും യോഗി ചോദിച്ചു.
വർഷങ്ങൾക്ക് മുമ്പ് കുചേലൻ ആത്മ മിത്രമായ കൃഷ്ണനെ കാണാൻ പോയപ്പോൾ കുചേലന് കൃഷ്ണൻ പണമായി ഒന്നും നൽകിയിരുന്നില്ല. ഒരു പിടി അവിലുമായാണ് അദ്ദേഹം കൃഷ്ണനെ കാണാൻ പോയത്. തെൻറ ബുദ്ധിമുട്ട് കൃഷ്ണനെ അറിയിക്കാൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല. തിരിച്ച് വീട്ടിലെത്തിയപ്പോൾ തെൻറ കുടിൽ കൊട്ടാരമായതാണ് കുചേലൻ കണ്ടത്. ഇത് പണരഹിത ഇടപാടിന് ഉദാഹരമാണെന്നാണ് യോഗിയുടെ പക്ഷം. ഇത് ആധുനിക യുഗത്തിലും നടപ്പിലാക്കണമെന്നാണ് യു.പി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
