Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനങ്ങളുടെ സുരക്ഷിതത്വം...

ജനങ്ങളുടെ സുരക്ഷിതത്വം കടമ; പിതാവിൻെറ സംസ്​കാര ചടങ്ങിൽ പ​െങ്കടുക്കില്ല -യോഗി

text_fields
bookmark_border
ജനങ്ങളുടെ സുരക്ഷിതത്വം കടമ; പിതാവിൻെറ സംസ്​കാര ചടങ്ങിൽ പ​െങ്കടുക്കില്ല -യോഗി
cancel

ന്യൂഡൽഹി: പിതാവിൻെറ സംസ്കാര ചടങ്ങിൽ പ​ങ്കെടുക്കില്ലെന്ന്​ ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ലേ ാക്​ഡൗൺ നിയന്ത്രണങ്ങളുള്ളതിനാലും കോവിഡിനെ തുരത്തേണ്ടതിൻെറ ഉത്തരവാദിത്തമുള്ളതിനാലുമാണ്​ പിതാവിൻെറ സംസ്​ക ാര ചടങ്ങിൽ പ​െങ്കടുക്കാൻ കഴിയാത്തതെന്ന്​​ യോഗി അറിയിച്ചു. തിങ്കളാഴ്​ച രാവിലെയാണ്​ യോഗിയുടെ പിതാവ്​ ആനന്ദ്​ സിങ് ബിഷ്​ട്​ ഡൽഹിയിലെ എയിംസിൽ മരിച്ചത്​.

‘‘പിതാവിൻെറ മരണത്തിൽ അതിയായ ദുഃഖമുണ്ട്​. സത്യസന്ധത, കഠിനാധ്വാനം, ത്യാഗം തുടങ്ങിയ മൂല്യങ്ങൾ അദ്ദേഹം എനിക്ക്​ പകർന്നുതന്നു. പിതാവിൻെറ അവസാന ചടങ്ങുകളിൽ പ​െങ്കടുക്കണമെന്ന ആ​ഗ്രഹമുണ്ട്​. എന്നാൽ അതിലുപരി ഉത്തർപ്രദേശിലെ 23 കോടി ജനങ്ങളെ സംരക്ഷിക്കേണ്ടതിൻെറ ഉത്തരവാദിത്തം എനിക്കുണ്ട്​. കോവിഡ്​ പടർന്നുപിടിക്കുന്നതിനാലും ലോക്​ഡൗൺ നിയന്ത്രണങ്ങളുള്ളതിനാലും സംസ്​കാര ചടങ്ങുകളിൽ എനിക്ക്​ പ​െങ്കടുക്കാൻ കഴിയില്ല. സംസ്​കാര ചടങ്ങിൽ പ​െങ്കടുക്കുന്ന മാതാവിനോടും മറ്റു കുടുംബാഗങ്ങളോടും ലോക്​ഡൗൺ മാനദണ്ഡങ്ങൾ പാലിക്കണമെന്ന്​ അഭ്യർഥിക്കുന്നു. ലോക്​ഡൗൺ അവസാനിച്ചശേഷം അവിടം സന്ദർശിക്കും’’ -യോഗി അറിയിച്ചു.

കഴിഞ്ഞ മാസമാണ്​ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന്​ 71 കാരനായ ആനന്ദ്​ സിങ്​ ബിഷ്​ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കേന്ദ്രമന്ത്രി സ്​മൃതി ഇറാനി, പ്രിയങ്ക ഗാന്ധി, കമൽനാഥ്​ തുടങ്ങിയവർ അനുശോചനം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsIndia NewsYogi Adityanath
News Summary - Yogi Adityanath Says Can't Be At Funeral Of Father Who Died -India news
Next Story