വികസനത്തിനുള്ള ജനവിധി; മോദിക്കും ജനങ്ങൾക്കും നന്ദി പറഞ്ഞ് യോഗി ആദിത്യനാഥ്
text_fieldsഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം കുറിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ജനങ്ങൾക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. ഇത് വികസനത്തിനുള്ള അംഗീകാരവും ജനങ്ങളുടെ അനുഗ്രഹവുമാണ്.
ഇരട്ട എൻജിൻ സർക്കാർ സുരക്ഷിത ജീവിതം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ലക്നൗവിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്‍റെ വലിപ്പവും സീറ്റുകളും എണ്ണവും കണക്കിലെടുത്ത് എല്ലാവരുടെയും കണ്ണുകൾ യു.പിയിലായിരുന്നു. ഞങ്ങൾക്ക് വലിയ വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യു.പിയിലും ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബി.ജെ.പി സർക്കാറുണ്ടാക്കും.
സംസ്ഥാനത്ത് ഏഴുഘട്ടമായി സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത് വലിയൊരു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡിനെതിരെ പോരാടുമ്പോൾ, പ്രതിപക്ഷ പാർട്ടികൾ ഞങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുകയാണ് ചെയ്തത്. ഞങ്ങൾക്ക് വിജയം സമ്മാനിച്ചതിലൂടെ ജനം ഒരിക്കൽ കൂടി ദേശീയതക്കും മികച്ച ഭരണത്തിനുമാണ് വോട്ട് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്‍റെ പുതിയ കണക്കുകൾ പ്രകാരം 274 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. 30 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു പാർട്ടി യു.പിയിൽ തുടർഭരണം നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

