Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗി ആദിത്യനാഥിനെ...

യോഗി ആദിത്യനാഥിനെ ഹിറ്റ്​ലറിനോട്​ ഉപമിച്ച്​ ശിവസേന

text_fields
bookmark_border
yogi
cancel

മുംബൈ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഹിറ്റ്​ലറോട്​ ഉപമിച്ച്​ ശിവസേന. ശിവസേന മുഖപത്രമായ സാമ്​നയിൽ രാജ്യസഭ എം.പിയായ സഞ്​ജയ്​ റാവത്താണ്​ ആദിത്യനാഥിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്​. അന്തർ സംസ്ഥാന തൊഴിലാളി വിഷയത്തിലെ ആദിത്യനാഥിൻെറ നിലപാട്​ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശം.

ഹിറ്റ്​ലർ ജൂതൻമാരോട്​ പെരുമാറിയതിന്​​ സമാനമാണ്​ അന്തർ സംസ്ഥാന തൊഴിലാളികളോടുള്ള യോഗിയുടെ മനോഭാവമെന്ന്​ റാവത്ത്​ പറഞ്ഞു. യോഗി തൊഴിലാളികളെ നാട്ടിലേക്ക്​ പോകാൻ സമ്മതിക്കുന്നില്ലെന്ന്​ റാവത്ത്​ കുറ്റപ്പെടുത്തി.

നേരത്തെ അന്തർ സംസ്ഥാന തൊഴിലാളികൾ കാൽനടയായും, സൈക്കിളുകളിലും ട്രക്കുകളിലും വീടുകളിലേക്ക്​ പോകുന്നത്​ തടയണമെന്ന്​ യോഗി ഉത്തരവിട്ടിരുന്നു. ഇതിലാണ്​ ശിവസേനയുടെ വിമർശനം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivasenamalayalam newsindia newsYogi Adityanath
News Summary - Yogi Adityanath via mouthpiece Saamana, compares him to Hitler-India news
Next Story