ഫേസ്ബുക്കിൽ ഏറ്റവും ജനപ്രിയൻ യോഗിയെന്ന് യു.പി സർക്കാർ
text_fieldsഇന്ത്യയിൽ ഫേസ്ബുക്കിൽ ഏറ്റവും പ്രശസ്തനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്ന് യു.പി സർക്കാർ. ഫേസ്ബുക്ക് പുറത്തുവിട്ട റാങ്കിങ്ങിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജയെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെയും പിന്തള്ളിയാണ് യോഗി, ഏറ്റവും പിന്തുണയുള്ള മുഖ്യമന്ത്രിയായെന്നും യു.പി സർക്കാർ അവകാശപ്പെട്ടു.
യോഗിയുടെ ഫേസ്ബുക്ക് പേജിന് അമ്പത് ലക്ഷം ലൈക്കുകളാണ് നിലവിലുള്ളത്. അതേസമയം ട്വിറ്ററിൽ പ്രധാനമന്ത്രി മോദിയാണ് നമ്പർ വൺ.
ഇന്ത്യയിലെ സർക്കാർ സ്ഥാപനങ്ങളുടെയും മന്ത്രാലയങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഫേസ്ബുക്ക് പേജുകളിൽ മികച്ച റാങ്കുള്ള പേജുകളുടെ ഡാറ്റ ഫേസ്ബുക്ക് പുറത്തുവിട്ടിരുന്നതായും ഇതിൽ രാജ്യത്തെ മുഖ്യമന്ത്രിമാരുടെ വിഭാഗത്തിൽ യു.പി മുഖ്യനാണ് ഒന്നാമെതത്തിയതെന്നും അവർ വ്യക്തമാക്കി.
2017 ജനുവരി മുതൽ ഡിസംബർ വരെയുള്ള ജനപ്രീതി കണക്കിലെടുത്താൽ യോഗിയുടെ പേജിനാണ് കൂടുതൽ പിന്തുണ ലഭിച്ചതായി കാണപ്പെട്ടത്. പേജിന് ലഭിച്ച ൈലക്കുകളും കമൻറുകളും ഷെയറുകളും കണക്കിലെടുത്താണ് ഫേസ്ബുക്ക് റാങ്കിങ് നിശ്ചയിച്ചതെന്നും യു.പി സർക്കാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
