വർഷങ്ങൾക്ക് ശേഷം അമ്മയെ കാണാനെത്തി യോഗി ആദിത്യനാഥ്
text_fieldsഡെറാഡൂൺ: വർഷങ്ങൾക്ക് ശേഷം അമ്മയെ സന്ദർശിക്കാനെത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നതിന്റെ ചിത്രം യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ പങ്കുവെച്ചു. 'മാ' എന്ന ക്യാപ്ഷനോടെയാണ് അമ്മ സാവിത്രി ദേവിയുടെ ചിത്രം യോഗി ആദിത്യനാഥ് പങ്കുവെച്ചത്.
കഴിഞ്ഞ ദിവസമാണ് സ്വന്തം ഗ്രാമമായ ഉത്തരാഖണ്ഡിലെ പൗരിയിലേക്ക് യോഗി ആദിത്യനാഥ് എത്തിയത്. ഔദ്യോഗിക ചടങ്ങുകൾക്കൊപ്പം അനന്തരവന്റെ മുടികളയൽ ചടങ്ങിലും യോഗി പങ്കെടുക്കും. 28 വർഷത്തിന് ശേഷമാണ് യോഗി ആദിത്യനാഥ് കുടുംബ ചടങ്ങിൽ പങ്കെടുക്കുന്നത്.
2020 ഏപ്രിലിൽ കോവിഡ് ആദ്യ തരംഗത്തിൽ അച്ഛൻ മരിച്ചപ്പോൾ യു.പി മുഖ്യമന്ത്രിക്ക് വീട്ടിലെത്താൻ സാധിച്ചിരുന്നില്ല. അന്ന് കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്തെ 23 കോടി ജനങ്ങളോടുള്ള കടമ ഓർത്താണ് പോകാതിരുന്നതെന്ന് യോഗി പറഞ്ഞിരുന്നു. പൗരയിലെ പഞ്ചൂർ ഗ്രാമത്തിൽ ജനിച്ച യോഗി ആദിത്യനാഥ് ചംകോട്ഖലിലെ സ്കൂളിലാണ് ഒമ്പതാം ക്ലാസു വരെ പഠിച്ചത്.