മോദി ആഗോള ബിംബം, ലോകത്തിന് മാതൃക –യോഗി ആദിത്യ നാഥ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള ബിംബമാണെന്നും ലോകത്തിന് മുഴുവൻ അദ്ദേഹം മാതൃകയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എം.പി സ്ഥാനമൊഴിയും മുമ്പ് ലോക്സഭയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ മൂന്നുവർഷമായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. കഴിഞ്ഞ രണ്ടരവർഷത്തിനുള്ളിൽ കേന്ദ്രസർക്കാർ 2.5 ലക്ഷം കോടിരൂപയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്. എന്നാൽ, സംസ്ഥാന സർക്കാർ ഉപയോഗിച്ചത് കേവലം 78,000 കോടിരൂപയാണ്. സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച് അവർക്ക് യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. രാജ്യത്തിെൻറ സാമ്പത്തിക രംഗത്തിന് പുതിയ ശ്വാസം നൽകിയതിന് ധനമന്ത്രി അരുൺ ജയ്റ്റ്ലിക്ക് നന്ദി പറയുന്നുവെന്നും ആദിത്യ നാഥ് കൂട്ടിച്ചേർത്തു.
എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായുള്ള സര്‍ക്കാരായിരിക്കും യുപിയിലേത്. ഒരു വിവേചനവുമുണ്ടായിരിക്കില്ല. എല്ലാവരേയും ഞാൻ ഉത്തര്‍പ്രദേശിലേക്ക് ക്ഷണിക്കുന്നു. യു.പിയെ അഴിമതി രഹിത, ഗുണ്ടാ രഹിത, ക്രമസമാധാന നില ഭദ്രമായ ഒരു സംസ്ഥാനമാക്കി മാറ്റും. വര്‍ഗീയമായ യാതൊരു ചേരിതിരിവും യു.പിയിലുണ്ടാകില്ലെന്നും ആദിത്യനാഥ് വ്യക്തമാക്കി.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും എസ്.പി നേതാവ് അഖിലേഷ് യാദവിനെയും ആദിത്യനാഥ് പരിഹസിച്ചു. താൻ രാഹുലിനേക്കാൾ ഒരു വയസിനു ഇളയതാണ്, അഖിലേഷിനേക്കാൾ ഒരു വയസിനു മൂത്തതും. ഒരുപക്ഷേ, ഇക്കാര്യമായിരിക്കും അവരുടെ (എസ്പി–കോൺഗ്രസ്) സഖ്യത്തിനിടയിൽ താൻ വരാനും അവരുടെ തോൽവിക്കും കാരണമെന്നും ആദിത്യനാഥ് പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
