കോൺഗ്രസ് ജയിച്ചത് വഞ്ചനയിലൂടെ –യോഗി ആദിത്യനാഥ്
text_fieldsപട്ന: മൂന്നു പ്രധാന സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി നേരി ട്ടതിനുപിന്നാലെ കോൺഗ്രസിനെ വിമർശിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസിെൻറ വിജയം വഞ്ചനയിലൂടെ നേടിയതാണെന്ന് യോഗി ആരോപിച്ചു. കോൺഗ്രസിെൻറ കള്ളങ്ങൾ ഉടൻ പുറത്തുവരും.
ബി.ജെ.പിയുടെ ഭാവി യുദ്ധം കൂടുതൽ എളുപ്പമാവുമെന്നും പട്നയിൽ വാർത്തസമ്മേളനത്തിൽ യോഗി പറഞ്ഞു. ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ യോഗി സജീവമായി പെങ്കടുത്തിരുന്നു.
