വിദ്വേഷ പ്രസംഗത്തിന് യോഗിയെ േപ്രാസിക്യൂട്ട് ചെയ്യാത്തതെന്ത്? സുപ്രീംകോടതി
text_fieldsന്യൂഡൽഹി: 2007ലെ ഗോരഖ്പുർ കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ േപ്രാസിക്യൂട്ട് ചെയ്യാത്തതെന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചു. ഇക്കാര്യത്തിൽ നാലാഴ്ചക്കകം മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തർപ്രദേശ് സർക്കാറിനും ഗോരഖ്പുർ ജില്ലാ മജിസ്ട്രേറ്റിനും നിർദേശം നൽകി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കലാപത്തിന് പ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈകോടതിയെ സമീപിച്ച റശീദ് ഖാൻ ആണ് സുപ്രീംകോടതിയിലുമെത്തിയത്. റശീദിെൻറ ആവശ്യം അലഹബാദ് ഹൈകോടതി തള്ളിയിരുന്നു . 2009ൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിെൻറ അടിസ്ഥാനത്തിൽ യോഗിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കുറ്റം ചുമത്തണമെന്ന് ഗോരഖ്പുർ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.
എന്നാൽ, 2017ൽ യോഗി മുഖ്യമന്ത്രിയായ ശേഷം ഗോരഖ്പുർ സെഷൻസ് കോടതി ഇൗ ഉത്തരവ് റദ്ദാക്കി. 2007ലെ കലാപക്കേസിൽ മുഖ്യമന്ത്രിക്കും മറ്റു പ്രതികൾക്കുമെതിരെ വിചാരണ നടപടി തുടങ്ങാൻ േപ്രാസിക്യൂഷൻ അനുമതിയില്ലെന്നായിരുന്നു ജില്ലാ കോടതി ഇതിന് നിരത്തിയ ന്യായം ഉത്തർപ്രദേശ് സർക്കാർ നിർബന്ധമായും നൽകേണ്ട േപ്രാസിക്യൂഷൻ അനുമതി നൽകിയിരുന്നില്ല. ബി.ജെ.പി എം.പിയായിരിക്കേ ഗോരഖ്പുർ െറയിൽവേ സ്റ്റേഷന് സമീപം യോഗി ആദിത്യനാഥ് നടത്തിയ വിദ്വേഷ പ്രസംഗത്തെ തുടർന്ന് 2007 ജനുവരിയിൽ ഗോരഖ്പുർ പട്ടണത്തിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
