Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി സർക്കാറി​െൻറ...

യു.പി സർക്കാറി​െൻറ ഒന്നാം വാർഷികം ഇന്ന്​; ആ​േഘാഷത്തിൽ പ​െങ്കടുക്കാതെ സഖ്യകക്ഷി

text_fields
bookmark_border
യു.പി സർക്കാറി​െൻറ ഒന്നാം വാർഷികം ഇന്ന്​; ആ​േഘാഷത്തിൽ പ​െങ്കടുക്കാതെ സഖ്യകക്ഷി
cancel

ലഖ്​നോ: ഉത്തർ പ്രദേശിൽ​ യോഗി ആദിത്യനാഥ്​ സർക്കാർ ഇന്ന്​ ഒന്നാം വാർഷികം ആഘോഷിക്കവെ സഖ്യകക്ഷിയായ സുഹേൽദേവ്​ ഭാരതീയ സമാജ്​ പാർട്ടി ഇടഞ്ഞു. വാർഷികാ​േഘാഷത്തിൽ പ​െങ്കടുക്കാതെ​ പാർട്ടി വിട്ടു നിന്നു. വാർഷികം  ആഘോഷിക്കാനുള്ള തീരുമാനം വളരെ ​േമാശപ്പെട്ടതാണെന്നും ആ​േഘാഷത്തിൽ പ​െങ്കടുക്കാതെ പൊതു സമൂഹത്തിലെ  ഉത്​കണ്​ഠാജനകമായ വിഷയങ്ങളെ കുറിച്ച്​ ജനങ്ങളുമായി ചർച്ച നടത്തുമെന്നും പാർട്ടി നേതാവും യു.പി മന്ത്രിയുമായ ഒാം പ്രകാശ്​ രാജ്​ഭർ പറഞ്ഞു. സർക്കാർ ഇങ്ങ​െന പോയാൽ അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി. 

മഥുരയിലും കാശിയിലും ക്ഷേത്രം പണിയുന്നതിനെ കുറിച്ച്​ മാത്രം സംസാരിക്കുകയും ആഘോഷം നടത്തുകയും മാത്രം ചെയ്​താൽ ഒന്നുമാകില്ല. സർക്കാറിനെ ചോദ്യം ചെയ്യാൻ ആർക്കും ധൈര്യമില്ല. സത്യം പറയുന്നത്​ ധിക്കാരമാണെങ്കിൽ ഞാൻ ധിക്കാരിയാണ്​. - രാജ്​ഭർ പറഞ്ഞു. 

യു.പി ഉപതെരഞ്ഞെടുപ്പ്​ പരാജയത്തിൽ നിന്ന്​ പാഠം പഠിക്കണമെന്നും പ്രതിഛായയിൽ മാറ്റം വരുത്തണമെന്നും സഖ്യകക്ഷിയായ കേന്ദ്രമന്ത്രി രാംവിലാസ്​ പസ്വാൻ ബി.ജെ.പിയെ വിമർശിച്ചതിന്​ പിറകെയാണ്​ രാജ്​ഭറി​​​െൻറയും വിമർശനം. രാജ്​ഭറിനെ അനുനയിപ്പിച്ച്​ ആഘോഷത്തിൽ പ​െങ്കടുപ്പിക്കാൻ മറ്റു സഖ്യകക്ഷികൾ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 

തങ്ങൾ സഖ്യത്തോടൊപ്പം തന്നെ നിൽക്കും. എന്നാൽ വാർഷികാഘോഷത്തിൽ പ​െങ്കടുക്കില്ല. എന്താണ്​ ഇത്രമാത്രം ആഘോഷിക്കാൻ ഉണ്ടായത്​. ബി.ജെ.പി പാവങ്ങൾക്ക്​ വേണ്ടി പ്രവർത്തിക്കുമെന്ന്​ കരുതിയാണ്​ തങ്ങൾ സഖ്യം ചേർന്നത്​. എന്നാൽ അത്തരത്തിൽ ഒന്നും നടക്കുന്നില്ലെന്നും രാജ്​ഭർ വിമർശിച്ചു. 

അഴിമതി തുടച്ചു നീക്കുമെന്ന്​ ​േയാഗി സർക്കാർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ യു.പിയി​െല ഗ്രാമങ്ങളിൽ കൈക്കൂലി മാത്രമാണ്​ ആവശ്യം. പിന്നാക്കക്കാരും പാവപ്പെട്ടവരും ​ൈകവിട്ടാൽ സർക്കാറിന്​ അധികാരം നഷ്​ടമാകുമെന്നും രാജ്​ഭർ മുന്നറിയിപ്പ്​ നൽകി. 

വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ നാലു വോട്ടുകൾ ഉണ്ടായിട്ടും ബി.ജെ.പി തങ്ങ​േളാട്​ സംസാരിച്ചിട്ടില്ലെന്ന്​ മന്ത്രി കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങളെല്ലാം നാലു ദിവസം മുമ്പ്​ താൻ മുഖ്യമന്ത്രിയുമായി സംസാരിച്ചതാണ്​. ത​​​െൻറ പരാതി പരിഗണിക്കാമെന്നും അദ്ദേഹം ഉറപ്പ്​ നൽകി. എന്നാൽ ഒന്നും നടന്നില്ലെന്നും രാജ്​ഭർ കുറ്റപ്പെടുത്തി. 

എൻ.ഡി.എയിൽ നിന്ന്​ ആന്ധ്രയിലെ ടി.ഡി.പി വിട്ടു പോയതോടെ ​എൽ.ജെ.പിയുടെയും എസ്​.ബി.എസ്​.പിയുടെയും അസ്വസ്​ഥത ബി.ജെ.പിക്ക്​ തലവേദനയാകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up governmentmalayalam newsOm Prakash RajbharYogi Adityanath
News Summary - Yogi Adityanath Government Turns 1, Ally not Participate -India News
Next Story