Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജൂൺ അവസാനം മൂന്നര...

ജൂൺ അവസാനം മൂന്നര ലക്ഷം കേസ്​ ഉണ്ടാകുമെന്ന്​ വിദഗ്​ധർ പറഞ്ഞു; പക്ഷേ ഉള്ളത്​ 3666 മാത്രം -യോഗി

text_fields
bookmark_border
Yogi Adityanath
cancel

ലഖ്​നൗ: കോവിഡ്​ രണ്ടാം തരംഗത്തെ ഉത്തർപ്രദേശ്​ വിജയകരമായി കൈകാര്യം ചെയ്​തെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. വിദഗ്​ധർ​ പ്രവചിച്ചതിനെ അസ്ഥാനത്താക്കി കോവിഡ്​ കാര്യക്ഷമത​യോ​ടെ കൈകാര്യം ചെയ്​തെന്നും മറ്റു സംസ്ഥാനങ്ങളേക്കാൾ ​കോവിഡ്​ മരണനിരക്ക്​ യു.പിയിൽ കുറവാണെന്നും യോഗി പറഞ്ഞു.

''ഞങ്ങൾ ഒരുപാട്​ ടെസ്​റ്റുകൾ നടത്തുന്നുണ്ട്​. മൊത്തം ടെസ്​റ്റുകളുടെ എണ്ണം ആറുകോടി കടക്കാറായി. മരണനിരക്ക്​ നോക്കുകയാണെങ്കിൽ യു.പിയിലേത്​ വലിയ സംസ്ഥാനങ്ങളേക്കാളും പല രാജ്യങ്ങളുടേതി​നെക്കാളും ഭേദമാണ്​''

''കുറച്ചാളുകൾ സംസ്ഥാനത്തെ കോവിഡ്​ രണ്ടാംതരംഗത്തെക്കുറിച്ച്​ ഇല്ലാ കഥകൾ പറഞ്ഞു. അവർ പറയുന്നത്​ മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കുകയാണെന്നാണ്​.പക്ഷേ പുഴയോരത്ത്​ ജീവിക്കുന്നവർ പറയുന്നത്​ അത്​ അവരുടെ സംസ്​കാരത്തി​െൻറ ഭാഗമായുള്ള ജൽ പ്രവാഹി​െൻറ ഭാഗമായുള്ളതാണെന്നാണ്​. ആരും അതേക്കുറിച്ച്​ സംസാരിച്ചില്ല''

''ലോകത്തെ വിദഗ്​ധർ പറഞ്ഞു യു.പിയിലെ കോവിഡ്​ സ്ഥിതി ജൂൺ അവസാനം ഗുരുതരമാകുമെന്ന്.​ പക്ഷേ ജൂൺ 23ന്​ 208 കേസുകൾ മാത്രമാണുള്ളത്​. 3.5 ലക്ഷം ആക്​ടിവ്​ കേസുകൾ ഉണ്ടാകുമെന്ന്​ പറഞ്ഞ സംസ്ഥാനത്ത്​ ഇപ്പോൾ വെറും 3,666 കേസുകൾ മാത്രമാണ്​ ഉള്ളത്​'' -യോഗി പറഞ്ഞു.

കോവിഡ്​ രണ്ടാം തരംഗം കൈകാര്യം ചെയ്​തതിനെച്ചൊല്ലി​ യോഗിക്കെതിരെ ബി.ജെ.പിയിൽ നിന്നടക്കം വിമർശനം ഉയർന്നിരുന്നു. ​സർക്കാർ കോവിഡ്​ മരണങ്ങൾ മറച്ചുവെക്കുന്നുവെന്ന്​ കാട്ടി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Yogi Adityanath
News Summary - Yogi Adityanath: ‘Experts said 3.5 lakh cases in UP June end…we have 3,666’
Next Story