Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2018ൽ...

2018ൽ കോവിഡില്ലായിരുന്നു, അന്നും ഗംഗതീരത്ത്​ ശവങ്ങൾ പൊങ്ങിയിരുന്നു; ന്യായീകരണവുമായി യോഗിയുടെ ഓഫീസ്​

text_fields
bookmark_border
2018ൽ കോവിഡില്ലായിരുന്നു, അന്നും ഗംഗതീരത്ത്​ ശവങ്ങൾ പൊങ്ങിയിരുന്നു; ന്യായീകരണവുമായി യോഗിയുടെ ഓഫീസ്​
cancel

ലഖ്​നൗ: ഗംഗ നദിയിലും തീരങ്ങളിലും മൃതദേഹങ്ങൾ വ്യാപകമായി കണ്ടെത്തുന്നതിൽ യു.പി സർക്കാറിനെതിരെ വിമർശനം കടുക്കുന്നതിനിടയിൽ ന്യായീകരണവുമായി യോഗി സർക്കാർ. 2018ലും സമാനമായ സംഭവം ഉണ്ടായിരുന്നെന്ന്​ ചൂണ്ടിക്കാണിച്ച്​ യോഗിയുടെ ഓഫീസ്​ ഒരു പത്രവാർത്തയുടെ കട്ടിംഗ്​ ട്വീറ്റ്​ ചെയ്​തു.

എന്നാൽ 2018ലെ വാർത്ത ആചാര പ്രകാരമുള്ള മൃതദേഹങ്ങൾ സംസ്​കരിച്ചതാണെന്ന്​​ നിരവധി പേർ കമൻറ്​ ചെയ്​തു. ൽ കോവിഡ്​ രണ്ടാം തരംഗത്തെത്തുടർന്ന്​ ഗംഗ തീരങ്ങളിൽ മൃതദേഹങ്ങൾ വലിയ​ തോതിൽ കുഴിച്ചിട്ടതായി വാർത്തകൾ വന്നിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്​രാജിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇത്തരം നൂറുകണക്കിന്​ സംഭവങ്ങളാണ്​ ഉണ്ടായിരിക്കുന്നത്​. സംസ്​ഥാന സർക്കാറി​െൻറ ഉത്തരവുകൾ പോലും വകവെക്കാതെയാണ്​ ഗംഗയുടെ തീരങ്ങളിൽ മൃതദേഹം സംസ്​കരിക്കുന്നത്​ കൂടിയത്​.

ഈ മൃതദേഹങ്ങളിൽ ഭൂരിഭാഗവും വസ്ത്രങ്ങളിൽ പൊതിഞ്ഞ് മുളങ്കമ്പുകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടിരിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് സംസ്​കരിച്ച സ്​ഥലത്തിന്​ സമീപം മരുന്ന്​ കുപ്പികളും മറ്റും കാണപ്പെട്ടു. ഇവിടെ സംസ്​കരിച്ച മൃതദേഹങ്ങൾ കോവിഡ്​ ബാധയുമായി ബന്ധ​പ്പെട്ടതല്ലെന്നും ഇവയിൽ ഭൂരിഭാഗവും രണ്ടാം തരംഗത്തിന്​ മു​േമ്പ സംസ്​കരിക്കപ്പെട്ടതാ​െണന്നുമാണ്​ പ്രാദേശിക ഭരണകൂടം പറയുന്നത്​. മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകി നടക്കുന്നതുമായി ബന്ധപ്പെട്ട്​ യു.പി-ബിഹാർ സംസ്ഥാനങ്ങൾ തമ്മിൽ അസ്വാരസ്യങ്ങളും ഉടലെടുത്തിരുന്നു. കോവിഡ് മരണ സംഖ്യ മറച്ചുവെക്കുന്നതിന്‍റെ തെളിവാണ് നദികളിലൂടെ ഒഴുകുന്ന മൃതദേഹങ്ങളെന്ന്​ കോൺഗ്രസ്​ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganga​Covid 19Yogi Adityanath
News Summary - Yogi Adityanath dismisses rumours about inflated death figures due to coronavirus in state
Next Story