Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗിക്കെതിരെ...

യോഗിക്കെതിരെ അപകീർത്തി: ഒരാൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
yogi-case
cancel

ഗൊരഖ്പുർ: ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രെ അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ ​മ​ർ​ശ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ചെന്ന ആരോപണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ​ഗൊരഖ്പുർ പൊലീസ് ട്വിറ്ററിലൂടെയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. അ​പ​കീ​ർ​ത്തി​​ കേസിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെയുള്ള നാല ാമത്തെ അറസ്റ്റാണിത്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ശാ​ന്ത്​ ക​നൂ​ജി​യ അ​റ​സ്​​റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ, സ്വ​കാ​ര്യ വാ​ർ​ത്താ ചാ​ന​ൽ മേ​ധാ​വി ഇ​ഷി​ക സി​ങ്, എ​ഡി​റ്റ​ർ അ​നൂ​ജ്​ ശു​ക്ല എന്നിവരെ ഞായറാഴ്ച യു.​പി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെയ്തിരുന്നു.

ചാ​ന​ലി​ലെ സം​വാ​ദ​ത്തി​നി​ടെ ഒ​രു വ​നി​ത യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ലാ​ണ്​ ചാ​ന​ൽ മേ​ധാ​വിക്കും എഡിറ്റർക്കും എതിരായ ന​ട​പ​ടി. സ്​​ത്രീ ന​ട​ത്തി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​തെ സം​പ്രേ​ഷ​ണം ചെ​യ്​​തു​വെ​ന്നു പ​റ​ഞ്ഞാ​ണ്​ അ​റ​സ്​​റ്റ്.

ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക്ര​മ​സ​മാ​ധാ​ന നി​ല പ​രി​ഗ​ണി​ച്ചാ​ണ് ചാ​ന​ൽ മേ​ധാ​വിയുടെയും എഡിറ്ററുടെയും​ അ​റ​സ്​​റ്റ്​ എ​ന്ന്​ ഗൗ​തം​ബു​ദ്ധ ന​ഗ​ർ പൊ​ലീ​സ്​ അറിയിച്ചത്. ഇ​തി​നു പു​റ​മെ, മ​തി​യാ​യ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്​ ചാ​ന​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ എ​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ വ​കു​പ്പ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ മ​റ്റൊ​രു കേ​സും ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsDefaming caseYogi Adityanath
News Summary - Yogi Adityanath Defaming Case -India News
Next Story