‘100 എലികളെ തിന്ന പൂച്ച മോക്ഷം തേടുന്നതുപോലെ’- കോൺഗ്രസ് വിമർശനങ്ങളെ പരിഹസിച്ച് യോഗി
text_fieldsലഖ്‌നോ: ഉത്തർപ്രദേശിെല ലഖ്നോവിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 26 അന്തർ സംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് ഉയർത്തിയ വിമർശനങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൂറ് എലികളെ തിന്ന പൂച്ച മോക്ഷം തേടുന്നതുപോലെയാണ് കോൺഗ്രസിെൻറ പ്രവൃത്തിയെന്ന് യോഗി പരിഹസിച്ചു.
അന്തർ സംസ്ഥാന തൊഴിലാളികളുടെ ദുരവസ്ഥയിൽ സംസ്ഥാന സർക്കാർ നിസംഗത പുലർത്തുന്നുവെന്ന് ആരോപിച്ച കോൺഗ്രസ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. സമാജ്‌വാദി പാർട്ടി സംഭവത്തെ കൊലപാതകം എന്നാണ് വിശേഷിപ്പിച്ചത്.
ലഖ്നോവിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അപകടത്തിൽ മരിച്ചതും പരിക്കേറ്റതുമായ തൊഴിലാളികളിൽ ഭൂരിഭാഗവും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അപകടത്തിൽപെട്ട ട്രക്കുകളിൽ ഒന്ന് രാജസ്ഥാനിൽനിന്നും മറ്റൊന്ന് പഞ്ചാബിൽ നിന്നുമുള്ളതാണെന്നും യോഗി പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
“ബീഹാറിലേക്കും ഝാർഖണ്ഡിലേക്കും മടങ്ങാൻ തൊഴിലാളികളിൽനിന്ന് കോൺഗ്രസ് സർക്കാർ ധാരാളം പണം വാങ്ങിയിട്ടുണ്ട്. അന്ന് കോൺഗ്രസ് എന്തു ചെയ്യുകയായിരുന്നു? നിങ്ങൾ ആളുകളെ ചൂഷണം ചെയ്യുകയും അേതസമയം സത്യസന്ധമായ പ്രതിഛായയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു” -യോഗി കൂട്ടിച്ചേർത്തു.
100 എലികളെ ഭക്ഷിച്ചതിന് ശേഷം മോക്ഷം തേടുന്ന പൂച്ച എന്ന പ്രയോഗം ഇന്ന് കോൺഗ്രസിന് അനുയോജ്യമാണ്. ഇതാണ് കോൺഗ്രസിെൻറ നാണംകെട്ട മുഖം. അന്തർ സംസ്ഥാന തൊഴിലാളികളുടെ ദുരിതം തമാശയാക്കുന്ന കോൺഗ്രസ് നേതൃത്വത്തെ അപലപിക്കുന്നുവെന്നും യോഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
