Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘യു.പിയിൽ 1.27 കോടി ഹിന്ദു വോട്ടർമാർ പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടു’; ബി.ജെ.പി പ്രവർത്തകരോട് ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ട് യോഗി

text_fields
bookmark_border
Uttar Pradesh Chief Minister Yogi Adityanath addressing an event, representing human rights scrutiny and international sanctions petition
cancel
camera_alt

യോഗി ആദിത്യനാഥ്

ലഖ്‌നോ: ഉത്തർപ്രദേശിൽ എസ്.ഐ.ആർ പ്രക്രിയയിലൂടെ വോട്ടർ പട്ടികയിൽനിന്ന് 1.27 കോടിയോളം ഹിന്ദുക്കളുടെ പേരുകൾ ഒഴിവാക്കപ്പെട്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ടർമാരുടെ കൊഴിഞ്ഞുപോക്ക് തെരഞ്ഞെടുപ്പിനെയും പാർട്ടിയുടെ സ്വാധീനത്തെയും ബാധിക്കും. പ്രത്യേകിച്ച് 28 നഗരപ്രദേശങ്ങളിലെ ലോക്കൽ ബോഡി മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ നില ഭദ്രമല്ലാതാക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനസംഖ്യാ കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ 16 കോടിയിലധികം വോട്ടർമാരാണ് വേണ്ടത്. എന്നാൽ നിലവിലുള്ള വോട്ടർമാരുടെ എണ്ണം ഏകദേശം 13 കോടിയായി ചുരുങ്ങി. അർഹരായ എല്ലാ വോട്ടർമാരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പാർട്ടി പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഞ്ചായത്ത് വോട്ടർ പട്ടികയിലുള്ള 66 ലക്ഷം ആളുകളുടെ പേരുകൾ നിയമസഭാ മണ്ഡല വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. സർക്കാർ ക്ഷേമപദ്ധതികളുടെ 55 ലക്ഷം ഗുണഭോക്താക്കളുടെ പേരുകളും 18-19 വയസ് പ്രായമുള്ള ഏകദേശം 4.5 ലക്ഷം യുവാക്കളുടെ പേരുകളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. മുമ്പ് നടന്ന എസ്.ഐ.ആർ നടപടികളിൽ വെറും നാല് ലക്ഷം വോട്ടർമാരെ മാത്രമാണ് സംസ്ഥാനത്ത് പുതിയതായി ചേർത്തതെന്നും യോഗി ചൂണ്ടിക്കാട്ടി.

അർഹരായ എല്ലാ വോട്ടർമാരുടെയും പേരുകൾ പട്ടികയിൽ ഉറപ്പുവരുത്തുന്നതിനായി ബൂത്ത് ലെവൽ ഓഫിസർമാരുമായി ചേർന്ന് പ്രവർത്തിക്കാൻ ബി.ജെ.പി പ്രവർത്തകർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഹിന്ദു വോട്ടർമാരെ പരമാവധി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ചുമതല എം.പിമാർക്കും, എം.എൽ.എമാർക്കും, പാർട്ടി ഭാരവാഹികൾക്കും നൽകിയിട്ടുണ്ട്.

അതേസമയം, ഇലക്ഷൻ കമീഷന്റെ കണക്കുകൾ പ്രകാരം, എസ്.ഐ.ആർ നടപടികളെ തുടർന്ന് ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽനിന്ന് 2.04 കോടിയിലധികം വോട്ടർമാരെയാണ് നീക്കം ചെയ്തത്. ഇത്തരം ഒഴിവാക്കലുകൾ കൂടുതലും നഗരപ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ഇതിൽ കൂടുതൽ വനിതാ വോട്ടർമാരെയാണ് ഇത് ബാധിച്ചിട്ടുള്ളത്. 84 ലക്ഷത്തിലധികം പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 13,39,84,792 ആയി മാറിയെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

മുമ്പും വ്യാപകമായി മുസ്ലിം വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയതും പേരുമാറ്റങ്ങളും അടുത്തിടെ യു.പിയിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപ്പിലാക്കിയ വിവാദ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രക്രിയയ്ക്കിടെ, കാരണം വ്യക്തമാക്കാതെ 85,854 വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടന്നെന്ന ആരോപണം ശക്തമായിരുന്നു. പ്രത്യേക ഫോമുകളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ട് നിർബന്ധപൂർവം ഒപ്പുവെപ്പിച്ചെന്ന കാര്യ യു.പി ചീഫ് ഇലക്ടറൽ ഓഫിസർ നവ്ദീപ് റിൺവ സ്ഥിരീകരിച്ചിരുന്നു.

അതിൽതന്നെ, മുസ്‌ലിം വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കാൻ 200ലധികം തവണ ശ്രമങ്ങൾ നടന്നുവെന്ന റിപ്പോർട്ടേഴ്സ് കലക്ടീവും കണ്ടെത്തിയിരുന്നു. തരാബ്ഗഞ്ച്, പിലിഭിത്ത് മണ്ഡലങ്ങളിൽ ഫയൽ ചെയ്യപ്പെട്ട അപേക്ഷകളിൽ 90 ശതമാനവും മുസ്‌ലിംകൾക്കെതിരെയായിരുന്നുവെന്ന് ആണ് മുൻ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yogi Adityanath Claims 1.27 Crore Hindu Voters Dropped from UP Voter List, Urges BJP Workers to Remain Alert
Next Story