Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാസിയാബാദ്​ ആക്രമണം:...

ഗാസിയാബാദ്​ ആക്രമണം: രാഹുൽ ഗാന്ധി നുണകളിലൂടെ വിഷം പടർത്തുന്നുവെന്ന്​ യോഗി

text_fields
bookmark_border
Yogi Adityanath
cancel

ലഖ്​നോ: ഗാസിയാബാദിൽ മുസ്​ലിം വയോധികനെ ആക്രമിച്ച സംഭവത്തിലെ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിൽ വിമർശനവുമായി ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. നുണകളിലൂടെ വിഷം പടർത്താനാണ്​ രാഹുൽ ഗാന്ധിയുടെ ശ്രമമെന്ന്​ യോഗി പറഞ്ഞു. ഉത്തർപ്രദേശ്​ ജനങ്ങളെ അപമാനിക്കുന്നത്​ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീരാമൻ ഒന്നാമത്​ പഠിപ്പിച്ച പാഠം സത്യം പറയുക എന്നതാണ്​. ജീവിതത്തിൽ ഒരിക്കൽ പോലും നിങ്ങൾ അത്​ പാലിച്ചിട്ടില്ല. പൊലീസ്​ നടന്നത്​ എന്താണെന്ന്​ പറഞ്ഞിട്ടും സമൂഹത്തിൽ വിഷം പടർത്തുകയാണ്​ ചെയ്യുന്നത്​. അധികാരകൊതി മൂത്ത്​ മനുഷ്യത്വത്തെ ഇല്ലാതാക്കുകയാണ്​ ചെയ്യുന്നത്​. ഉത്തർപ്രദേശിലെ ജനങ്ങളെ അപമാനിക്കുന്നത്​ നിർത്തണമെന്ന്​ യോഗി ആദിത്യനാഥ്​ ട്വീറ്റിൽ ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിലെ മുസ്​ലിം വയോധികനെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. ജയ്​ ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടായിരുന്നു ആക്രമണം. ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. സമൂഹത്തിനും മതത്തിനും അപമാനമാണ്​ ആക്രമണമെന്നും ശ്രീരാമ​െൻറ യഥാർഥ ഭക്​തൻമാർ ഇത്​ ചെയ്യില്ലെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul GandhiYogi Adityanath
News Summary - Yogi Adityanath Cites Lord Ram, Slams Rahul Gandhi Over Ghaziabad Attack
Next Story