കലാപ കേസിൽ യോഗിയെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്ന് യു.പി സർക്കാർ
text_fieldsലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കലാപകേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ സാധിക്കില്ലെന്ന് ചീഫ് സെക്രട്ടറി രാഹുൽ ഭട്ട്നഗർ. അലഹബാദ് ഹൈകോടതിയിലാണ് ചീഫ് സെക്രട്ടറി നിലപാട് അറിയിച്ചത്. 2007ലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് യോഗിയെ പ്രോസിക്യൂട്ട് ചെയ്യാൻ സാധിക്കില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചരിക്കുന്നത്. യു.പി അഭ്യന്തര മന്ത്രാലായം പ്രോസിക്യൂഷനുള്ള അനുമതി നിഷേധിച്ച കാര്യവും രാഹുൽ കോടതിയിൽ ചൂണ്ടിക്കാട്ടി.
2007ലെ കലാപവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി വൈകുന്നതിൽ വിശദീകരണം നൽകാൻ യു.പി ചീഫ് സെക്രട്ടറിയോട് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച രേഖകൾ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
യോഗി ആദിത്യനാഥിെൻറ വിവാദ പ്രസംഗം ഉൾക്കൊള്ളുന്ന സി.ഡിയിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായതായി സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. ഇയൊരു പശ്ചാത്തലത്തിൽ പ്രോസിക്യൂഷൻ അനുമതി നൽകാനാവില്ലെന്നാണ് സർക്കാർ നിലപാട്.
കേസിലെ പരാതിക്കാരായ പ്രാദേശിക പത്ര പ്രവർത്തകൻ പർവേസ് പാർവാസും സാമൂഹിക പ്രവർത്തകൻ അസാദ് ഹയാതും സർക്കാറിെൻറ തീരുമാനത്തെ എതിർത്തു. യോഗി മുഖ്യമന്ത്രിയായിരിക്കുേമ്പാൾ പ്രോസിക്യൂഷൻ അനുമതി ലഭിക്കില്ലെന്ന് ഇരുവരും നേരത്തെ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
2007ൽ ഗോരഖ്പൂർ റെയിൽവേ സ്റ്റേഷന് സമീപം യോഗി ആദിത്യനാഥ് നടത്തിയ പ്രസംഗം കലാപത്തിന് കാരണമായെന്നാണ് പരാതി. ഇതു സംബന്ധിച്ച് യു.പി ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറാണ് അന്വേഷണം നടത്തിയത്. 2015ൽ അന്വേഷണം പൂർത്തിയാക്കി യോഗിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടും ഇവർ സമർപ്പിച്ചിരുന്നു. എന്നാൽ അഖിലേഷ് യാദവിെൻറ നേതൃത്വത്തിലുള്ള സർക്കാർ അനുമതി നൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
