മമതയുടെ താൽപര്യം അഴിമതിക്കാരനെ രക്ഷിക്കൽ –യോഗി
text_fieldsപുരുലിയ (പശ്ചിമബംഗാൾ): ശാരദ ചിട്ടി ഫണ്ട് കേസിൽ അഴിമതിക്കാരനെ രക്ഷിക്കാനാണ് മുഖ് യമന്ത്രി മമത ബാനർജി താൽപര്യപ്പെടുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ ിത്യനാഥ്. ബി.ജെ.പി റാലിയിൽ പെങ്കടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
അഴിമതിക്കാരനായ പൊലീസ് ഒാഫിസറെ രക്ഷിക്കാനാണ് മമതയുടെ ശ്രമം. ഭരണഘടന മൂല്യങ്ങൾ ലംഘിച്ച് ഒരു മുഖ്യമന്ത്രി ധർണ നടത്തിയത് നാണക്കേടാണ്. അഴിമതി പുറത്തുവരാതിരിക്കാനാണ് അവർ ശ്രമിക്കുന്നത് -യോഗി തുടർന്നു.
അഴിമതിക്കാരെ രക്ഷിക്കാൻ സമരം നടത്തിയ മുഖ്യമന്ത്രി മമത ബാനർജി ഉടൻ രാജിവെക്കണമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിജയ് വർഗിയ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
