Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗിയെ...

യോഗിയെ ‘നിലത്തിറക്കാതെ’ മമത; ഫോണിലൂടെ റാലിയെ അഭിസംബോധന ചെയ്​ത്​ യോഗി

text_fields
bookmark_border
യോഗിയെ ‘നിലത്തിറക്കാതെ’ മമത; ഫോണിലൂടെ റാലിയെ അഭിസംബോധന ചെയ്​ത്​ യോഗി
cancel

കൊൽക്കത്ത: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​​​​​​െൻറ ഹെലികോപ്​റ്റിന്​ പശ്ചിമബംഗാളിൽ ഇറങ്ങാൻ മമത സർക്കാർ അനുമതി നിഷേധിച്ചു. പശ്ചിമ ബംഗാളിൽ നടന്ന റാലിയിൽ പ​െങ്കടുക്കുന്നതിനായി വരാനിരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായുടെ ഹെലികോപ്​റ്റർ ഇറങ്ങുന്നതിനും സർക്കാർ അനുമതി നിഷേധിച്ചിരുന്നു. യോഗിയുടെ പ്രചരണ റാലിക്കും മമത സർക്കാർ അനുമതി നിഷേധിച്ചതായി യു.പി മുഖ്യമന്ത്രിയുടെ ഒാഫീസ്​ അറിയിച്ചു. കാരണമൊന്നും പറയാതെയാണ്​ റാലിക്ക്​ സർക്കാർ അനുമതി നിഷേധിച്ചതെന്ന്​ ദേശീയ വാർത്താ ഏജൻസിയായ എ.എൻ.​െഎ റിപ്പോർട്ട്​ ചെയ്​തു.

മാൽഡക്ക്​ സമീപം നോർത്ത്​ ദിൻഞ്ചാപുരിലാണ്​ യോഗി ആദിത്യനാഥി​​​​​​​െൻറ റാലി നിശ്​ചയിച്ചിരുന്നത്​. എന്നാൽ, ഹെലികോപ്​റ്റർ ഇറങ്ങാൻ അനുമതി ലഭിക്കാതിരുന്നതിനാൽ യോഗി ഫോൺ വഴി റാലിയെ അഭിസംബോധന ചെയ്​തു. മമത അധികാരം ദുർവിനിയോഗം ചെയ്യരുതെന്ന്​ യോഗി ആദിത്യനാഥ്​ പറഞ്ഞു. മമത ത​​​​​​െൻറ ഹെലികോപ്​റ്റിന്​ അനുമതി നൽകാത്തിനാലാണ്​ ടെലിഫോൺ വഴി റാലിയിൽ സംസാരിച്ചതെന്ന്​ യോഗി പിന്നീട്​ പ്രതികരിച്ചു.​

യോഗി ആദിത്യനാഥിന്​ ലഭിക്കുന്ന ജനസമ്മിതി കാരണമാണ്​ അദ്ദേഹത്തി​​​​െൻറ ഹെലികോപ്​റ്ററിന്​ ഇറങ്ങാൻ​ അനുമതി നൽകാതിരുന്നതെന്ന്​ യോഗിയുടെ ഉപദേഷ്​ടാവ്​ മൃതുഞ്​ജയ്​ കുമാർ അഭിപ്രായപ്പെട്ടു.

2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്​ ബംഗാളിലെ പ്രകടനം. ബംഗാളിൽ 22 സീറ്റുകളിലെങ്കിലും വിജയിക്കുക എന്നതാണ്​ ബി.ജെ.പിയുടെ ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പശ്​ചിമ ബംഗാളിൽ രണ്ട്​ സീറ്റുകളിലാണ് ബി.ജെ.പി​ വിജയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamatha banarjimalayalam newsBJPYogi Adityanath
News Summary - Yogi Adityanath’s Bengal rally-India news
Next Story