മതം നോക്കിയല്ല കോവിഡ് ബാധിക്കുന്നത്; എല്ലാവരും ഒന്നിച്ച് നിൽക്കണം -യോഗി
text_fieldsലഖ്നോ: കോവിഡ് 19 വൈറസ് ബാധക്കെതിരെ വൈവിധ്യങ്ങൾ മറന്ന് ഒന്നിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ ഗി ആദിത്യനാഥ്. ലഖ്നോവിൽ വിവിധ മതവിഭാഗങ്ങളിലെ 377 നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ആദിത്യനാഥിൻെറ പ്രസ്താവന. എല്ലാ മതനേതാക്കളും സർക്കാറിനെ സഹായിക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതമോ, വിശ്വാസമോ, മുഖമോ നോക്കിയല്ല കോവിഡ് ബാധിക്കുന്നത്. ഇപ്പോൾ കോവിഡിനെതിരെ നിൽക്കേണ്ട സമയമാണ്. ജനങ്ങൾക്കിടയിൽ കോവിഡിനെ കുറിച്ച് ബോധവൽക്കരണം നടത്താൻ മതനേതാക്കൾ തയാറാവണം. മറ്റ് ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ രോഗബാധ ഇന്ത്യയിൽ കുറവാണ്. ഇന്ത്യയിൽ രോഗബാധയുടെ രണ്ടാം ഘട്ടമാണ്. ഇപ്പോൾ നിയന്ത്രിച്ചാൽ കുറേ ജീവനുകൾ രക്ഷിക്കാൻ സാധിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.
ഇന്ത്യയിൽ ഇതുവരെ 4,067 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 109 പേർ രോഗം ബാധിച്ച് മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.