Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു അന്തർ സംസ്ഥാന...

ഒരു അന്തർ സംസ്ഥാന തൊഴിലാളി പോലും കാൽനടയായി സംസ്ഥാനത്തേക്ക്​ മടങ്ങരുത്​ -യോഗി

text_fields
bookmark_border
yogi
cancel

ലഖ്​നോ: ഡൽഹി ഉൾപ്പടെയുള്ള വൻ നഗരങ്ങളിൽ നിന്ന്​ ഒരു അന്തർ സംസ്ഥാന തൊഴിലാളി പോലും കാൽനടയായി ഉത്തർപ്രദേശിലേക്ക്​ മടങ്ങരുതെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഇതുമായി ബന്ധപ്പെട്ട്​ ഉദ്യോഗസ്ഥർക്ക്​ യോഗി കർശന നിർദേശം നൽകി. അന്തർ സംസ്ഥാന തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികളെല്ലാം സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന്​ നോയിഡയിലേക്ക്​ കാൽനടയായി പുറപ്പെട്ട 172 തൊഴിലാളികളെ യു.പി പൊലീസ്​ തടഞ്ഞിരുന്നു. ബുലന്ദ്​ശഹറിൽ തടഞ്ഞ ഇവരെ പിന്നീട്​ ഒരു കോളജിലേക്ക്​ മാറ്റി. വൈകാതെ ഇവരെ നാട്ടിലെത്തിക്കുമെന്നും യു.പി പൊലീസ്​ അറിയിച്ചു. 

ഡൽഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന്​ നൂറുകണക്കിന്​ അന്തർ സംസ്ഥാന തൊഴിലാളികളാണ്​ കാൽനടയായി യു.പിയിലേക്ക്​ വരുന്നത്​. ഇവരിൽ പലരും അപകടത്തിൽ മരിച്ച സംഭവങ്ങളുമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsmigrant workerYogi Adityanath
News Summary - yogi adithyanath on migrant workers return-India news
Next Story