ആദിത്യനാഥിെൻറയും രണ്ട് എം.പിമാരുടെയും രാജി സ്വീകരിച്ചു
text_fieldsന്യൂഡൽഹി: യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയുമടക്കം മൂന്ന് ലോക്സഭ അംഗങ്ങളുടെ രാജി സ്വീകരിച്ചതായി സ്പീക്കർ സുമിത്ര മഹാജൻ. നിലവിൽ യോഗി യു.പി മുഖ്യമന്ത്രിയും മൗര്യ ഉപ മുഖ്യമന്ത്രിയുമാണ്. സെപ്റ്റംബർ 21നാണ് ഇരുവരും രാജി നൽകിയത്. ആ ദിവസം മുതൽ രാജി ഫലത്തിൽ വന്നതായി സ്പീക്കർ അറിയിച്ചു. ഇവർക്കുപുറമെ ബി.ജെ.പി നേതാവായ നാനാ പേട്ടാലെയും രാജി സമർപ്പിച്ചിരുന്നു.
2014ലെ പൊതു തെരഞ്ഞെടുപ്പിൽ എൻ.സി.പി നേതാവ് പ്രഫുൽ പേട്ടലിനെ തോൽപ്പിച്ചാണ് പേട്ടാലെ ലോക്സഭയിൽ എത്തിയത്. എന്നാൽ, കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബി.ജെ.പി പരാജയപ്പെെട്ടന്ന് ആരോപിച്ച് പേട്ടാലെ ഡിസംബർ എട്ടിന് ലോക്സഭസീറ്റിൽ നിന്ന് രാജിവെക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ഭന്ദാര-ഗോന്ദിയ മണ്ഡലത്തിൽനിന്നാണ് പേട്ടാെല വിജയിച്ചത്. ആദിത്യനാഥ് യു.പിയിലെ ഗോരഖ്പുരിൽ നിന്നും മൗര്യ ഫൂൽപുരിൽ നിന്നുമാണ് മത്സരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
