ന്യൂഡൽഹി: ഗുജറാത്തിൽ ബി.ജെ.പി വൻ പരാജയമേറ്റ് വാങ്ങുമെന്ന് ആം ആദ്മി പാർട്ടി മുൻ ദേശീയ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്. ട്വിറ്ററിലൂടെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് എതിരാവുമെന്ന യോഗേന്ദ്ര യാദവിെൻറ പ്രവചനം.
നേരത്തെ, എ.ബി.പി ന്യൂസ് ഹിന്ദി ചാനൽ നടത്തിയ സർവേകൾ ഉയർത്തികാട്ടിയായിരുന്നു യാദവിന്‍റെ പ്രവചനം.
ആഗസ്റ്റിൽ നടത്തിയ സർവേയിൽ ബി.ജെ.പിയുടെ ലീഡ് 30 ശതമാനമായിരുന്നെന്നും ഒക്ടോബറിൽ അത് 6 ശതമാനവും നവംബറിൽ പൂജ്യം ശതമാനവുമായെന്നും യാദവ് ചൂണ്ടിക്കാട്ടുന്നു.
യോഗേന്ദ്ര യാദവിെൻറ ട്വീറ്റ്
കാറ്റ് വീശുന്നത് ബി.ജെ.പിക്ക് എതിരാണ്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി കനത്ത പരാജയം ഏറ്റുവാങ്ങും. അത് വലിയ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാക്കുമെന്നും യോഗേന്ദ്ര യാദവ് വ്യക്കമാക്കുന്നു.