മോക്ഷം ലഭിക്കാൻ ശാരീരിക ബന്ധം: േയാഗ അധ്യാപകൻ അറസ്റ്റിൽ
text_fieldsമുംബൈ: മോക്ഷം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യോഗ അധ്യാപകൻ അറസ്റ്റിൽ. മുംബൈയിലെ സേരിയിലാണ് സംഭവം. ഏതാനും വർഷമായി യോഗ ക്ലാസ് നടത്തുന്ന 57കാരനായ ശിവറാം റൗട്ടാണ് അറസ്റ്റിലായത്.
ഞായറാഴ്ചകളിൽ സേരിയിലെ ഒരു സ്കൂളായിരുന്നു യോഗാ ക്ലാസ് നടത്തിയിരുന്നത്. ആത്മാവിന് മോക്ഷം ലഭിക്കാൻ താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഇയാൾ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ മോശമായി പെരുമാറുകയും ചെയ്തു. യുവതി ഭർത്താവിനോട് ഇക്കാര്യം പറയുകയും ഇരുവരും ചേർന്ന് ആർ.എ.കെ മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. യുവതിയുടെ ഭർത്താവും യോഗ ക്ലാസിൽ പെങ്കടുക്കാറുണ്ടായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ മറ്റു ചില സ്ത്രീകളും പരാതിയുമായി രംഗത്തെത്തി. ആറുവർഷമായി ഇയാൾ യോഗ ക്ലാസ് നടത്തി വരികയാണ്. ശിവറാമിനെതിശര െഎ.പി.സി 354, 509 തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
