മുജ്ജന്മ ബന്ധമുണ്ടെന്ന് പറഞ്ഞ് വിദേശ വനിതയെ ബലാത്സംഗം ചെയ്ത യോഗ ഗുരു അറസ്റ്റിൽ
text_fieldsചിക്കമഗളൂരു: പരസ്പരം മുജ്ജന്മ ബന്ധമുണ്ടെന്ന് പറഞ്ഞ് വിദേശ വനിതയെ ബലാത്സംഗത്തിനിരയാക്കിയ യോഗ ഗുരു അറസ്റ്റിലായി. പ്രദീപ് ഉള്ളാൾ എന്നയാളെയാണ് ചിക്കമഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കു കീഴിൽ ഓൺലൈൻ യോഗ അഭ്യസിച്ചിരുന്നു കാലിഫോർണിയയിൽ താമസിക്കുന്ന യുവതി. 2020ൽ ഒരു സുഹൃത്താണ് പ്രദീപ് ഉള്ളാളിനെ പരിചയപ്പെടുത്തിയത്. 2021ലും 2022ലും ചിക്കമംഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ച് വരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.
മുജ്ജന്മ ബന്ധം പറഞ്ഞാണ് ലൈംഗികമായി ആക്രമിച്ചത്. 2022 ഫെബ്രുവരിയിൽ ഇവിടെ പത്ത് ദിവസം താമസിച്ചിരുന്നു. ഈ കാലയളവിൽ അയാൾ അഞ്ചോ ആറോ തവണ ബലാത്സംഗം ചെയ്തു. 2022 ജൂലൈയിൽ ഞാൻ 21 ദിവസം താമസിക്കാനെത്തിയിരുന്നു. അന്നും ബലാത്സംഗത്തിനിരയാക്കി. ഗർഭഛിദ്രവും നടത്തേണ്ടിവന്നെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

