Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ramdev
cancel
Homechevron_rightNewschevron_rightIndiachevron_rightരാ​ം​ദേവി​െൻറ നേപ്പാൾ...

രാ​ം​ദേവി​െൻറ നേപ്പാൾ ടി.വി ചാനലുകൾക്ക്​ രജിസ്​ട്രേഷനില്ലെന്ന്​; നടപടിയെടുത്തേക്കും

text_fields
bookmark_border

കാഠ്​മണ്ഡു: പതഞ്​ജലി തലവൻ രാ​ംദേവി​െൻറ രണ്ട്​ ടെലിവിഷൻ ചാനലുകൾക്കെതിരെ നേപ്പാൾ സർക്കാർ നടപടിയെടുത്തേക്കും. അനുവാദമില്ലാതെയും നടപടി ക്രമങ്ങൾ പാലിക്കാതെയുമാണ്​ രാജ്യത്ത്​ ടെലിവിഷൻ ചാനലുകൾ പ്രവർത്തിക്കുന്നതെന്നാണ്​ ആരോപണം.

ഈ കുറ്റങ്ങൾ തെളിഞ്ഞാൽ രണ്ടു ടെലിവിഷൻ ചാനലുകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന്​ മുതിർന്ന ഉദ്യോഗസഥൻ പറഞ്ഞു. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയും കമ്യൂണിസ്​റ്റ്​ പാർട്ടി ഒാഫ്​ നേപ്പാൾ -മാവോയിസ്​റ്റ്​ സെൻറർ ചെയർമാൻ പുഷ്​പ കമൽ ദഹലും സംയുക്തമായാണ്​ രാ​ംദേവി​െൻറ ആസ്​ത നേപ്പാൾ ടി.വിയും പതഞ്​ജലി നേപ്പാൾ ടി.വിയും ​ലോഞ്ച്​ ചെയ്​തത്​. രാംദേവി​െൻറ അടുത്ത സഹായി ആചാര്യ ബാലകൃഷ്ണയും ചടങ്ങിൽ പ​ങ്കെടുത്തിരുന്നു. മതപരവും യോഗയുമായി ബന്ധപ്പെട്ട പരിപാടികളും സ​ംപ്രേക്ഷണം ചെയ്യുന്നതിനാണ്​ രണ്ടു ചാനലുകളും.

എന്നാൽ, രാജ്യത്ത്​ പ്രവർത്തിക്കാനാവശ്യമായ ടെലിവിഷൻ ചാനൽ രജിസ്​ട്രേഷന്​ ഇവ രണ്ടും അപേക്ഷിച്ചിട്ടില്ലെന്നും ചാനൽ ആരംഭിക്കുന്നതിന്​ ആവശ്യമായ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും നേപ്പാളിലെ ഇൻഫർമേഷൻ ആൻഡ്​ ബ്രോഡ്​കാസ്​റ്റിങ്​ വകുപ്പ്​ ഡയറക്​ടർ ജനറൽ ഗോഗൻ ബഹദൂർ ഹമാൽ പറഞ്ഞു. രണ്ടു ചാനലുകളും നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നതെന്ന്​ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ​അദ്ദേഹം പറഞ്ഞു.

ടെലിവിഷൻ ചാനലുകൾക്കായി കമ്പനി രജിസ്​ട്രാർ ഓഫിസിൽ വേരിഫിക്കേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ചാനലുകൾ പ്രവർത്തിക്കുന്നതിന്​ ആവശ്യമായ അനുമതികൾക്കായി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പതഞ്​ജലി വ്യക്തമാക്കി. ടെലിവിഷൻ ചാനലുകൾ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ​സാ​ങ്കേതിക തയാറെടുപ്പുകൾ മാത്രമാണ്​ ആരംഭിച്ചത്​. ടെലിവിഷൻ ബ്രോഡ്​കാസ്​റ്റിങ്​ ഓഫിസ്​ കെട്ടിടം ഉദ്​ഘാടനം മാത്രമാണ്​ നടന്നതെന്നും പതഞ്​ജലി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NepalramdevAastha Nepal TVPatanjali Nepal TV
News Summary - Yoga guru Ramdevs launch of TV channels in Nepal faces opposition over registration row
Next Story