യശ്വന്ത്പൂർ-കൊച്ചുവേളി-യശ്വന്ത്പൂർ എ.സി എക്സ്പ്രസിന്റെ നമ്പറിൽ മാറ്റം
text_fieldsബംഗളൂരു: യശ്വന്ത്പൂർ- തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)- യശ്വന്ത്പൂർ എ.സി വീക്ക്ലി എക്സ് പ്രസിന്റെ (22677/22678) നമ്പറിൽ മാറ്റം വരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. മാർച്ച് ആറു മുതൽ യശ്വന്ത്പൂർ- തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) വീക്ക്ലി എക്സ്പ്രസ് 22677 നമ്പറിന് പകരം 16561 എന്ന നമ്പറിലും മാർച്ച് ഏഴു മുതൽ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - യശ്വന്ത്പൂർ വീക്ക്ലി എക്സ്പ്രസ് 22678 നമ്പറിന് പകരം 16552 നമ്പറിലുമാണ് സർവിസ് നടത്തുക. നിലവിലെ സമയക്രമത്തിലോ സ്റ്റോപ്പുകളിലോ മാറ്റമുണ്ടാവില്ല.
ചെന്നൈ സെൻട്രൽ- മൈസൂരു-ചെന്നൈ സെൻട്രൽ പ്രതിദിന എക്സ്പ്രസ് 12609 /12610 എന്ന നമ്പറിൽനിന്ന് 16551 / 16552 നമ്പറിലേക്കും ചെന്നൈ സെൻട്രൽ- എസ്.എസ്.എസ് ഹുബ്ബള്ളി വീക്ക്ലി എക്സ്പ്രസ് 17311/ 17312 നമ്പറിൽനിന്ന് 20679/20680 നമ്പറിലേക്കും മാറും. മാർച്ച് മുതലാണ് ഈ മാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

