Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൈക്ക്​ ഒാണായതറിയാതെ...

മൈക്ക്​ ഒാണായതറിയാതെ അഴിമതി കഥ ​ പറഞ്ഞ്​ യെദ്യൂരിയപ്പയും കേന്ദ്രമ​ന്ത്രിയും വെട്ടിൽ

text_fields
bookmark_border
മൈക്ക്​ ഒാണായതറിയാതെ അഴിമതി കഥ ​ പറഞ്ഞ്​ യെദ്യൂരിയപ്പയും കേന്ദ്രമ​ന്ത്രിയും വെട്ടിൽ
cancel

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഴിമതി ആരോപണങ്ങളിൽ മുക്കികൊല്ലുമെന്ന്​ പറഞ്ഞ ബി.ജെ.പി നേതാക്കൾ സ്വയം കുഴിച്ച കുഴിയിൽ വീണു. ബി.ജെ.പി മുൻ മുഖ്യമന്ത്രി ബി.എസ്​.യെദ്യൂരിയപ്പയും കേന്ദ്രമ​ന്ത്രി എച്ച്​.എൻ അനന്ത്​ കുമാറുമാണ്​ സ്വന്തം അഴിമതി വിളിച്ച്​ പറഞ്ഞ്​ വെട്ടിലായത്​. ഒരുചടങ്ങിനിടെ വേദിയിലിരുന്ന്​ സ്വകാര്യ സംഭാഷണം നടത്തുന്നതിനിടെയാണ്​ സ്വന്തം അഴിമതിക്കഥകൾ, മുമ്പിലിരുന്ന മെക്ക്​ ഒാണായിരുന്നുവെന്ന്​ അറിയാതെ വിളിച്ച്​ പറഞ്ഞ്​ ഇരു നേതാക്കളും പുലിവാൽ പിടിച്ചിരിക്കുന്നത്​.

 

കേ​ാൺഗ്രസ്​ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ 1000 കോടിയുടെ അഴിമതി ആരോപണമാണ്​ യെദ്യൂരിയപ്പയും ഉന്നയിച്ചിരിക്കുന്നത്​. ഇൗ അഴിമതി ആരോപണം അടുത്ത തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെതിരെ ഉന്നയിക്കാവുന്ന മൂർച്ചയേറിയ ആയുധമെന്ന നിലക്കായിരുന്നു ഇരുവരുടെയും ചർച്ച മുന്നോട്ട്​ പോയത്​. ഇതിനിടെയാണ്​ നമ്മൾ എത്ര അഴിമതി നടത്തിയിരിക്കുന്നുവെന്നും ഖനി മാഫിയകളിൽ നിന്ന്​ വാങ്ങിയ പണം ബി.ജെ.പി കേന്ദ്രനേതൃത്ത്വത്തിന്​ കൈമാറിയിട്ടില്ലെന്നുംയെദ്യൂരിയപ്പ പറഞ്ഞത്​.കോൺഗ്രസാണ്​ ഇരുവരുടെയും രഹസ്യ സംഭാഷണം അടങ്ങുന്ന സി.ഡി പുറത്ത്​ വിട്ടത്​. സ്വന്തം അഴിമതി രഹസ്യമായെങ്കിലും സമ്മതിക്കുന്ന ഇരു നേതാക്കൾക്കുമെതിരെ നടപടി എടുക്കാൻ ബി.ജെ.പിക്ക്​ ധൈര്യം ഉണ്ടോ എന്നാണ്​ ഇപ്പോൾ കോൺഗ്രസ്​ ചോദിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anand kumaryeduriyappa
News Summary - yeduriyappa anand kumar scandel
Next Story