Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
B Y Vijayendra and yediyurappa
cancel
Homechevron_rightNewschevron_rightIndiachevron_rightയെദിയൂരപ്പയുടെ...

യെദിയൂരപ്പയുടെ അടിതെറ്റൽ, കാരണം മകന്‍റെ സമാന്തര സർക്കാർ

text_fields
bookmark_border

ബംഗളൂരു: 'കർണാടകയിൽ യെദിയൂരപ്പയുടെ മകനാണ്​ യഥാർഥ മുഖ്യമന്ത്രി' -യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച്​ കർണാടകയിലെ ബി.ജെ.പി നേതാക്ക​ൾ എഴുതിയ കത്തിലെ പരാമർശമായിരുന്നു ഇത്​. 2020 ഫെബ്രുവരിയിലാണ്​ ഈ കത്ത്​​ പുറത്തായത്​. യെദിയൂരപ്പയുടെ രാജി മുറവിളിയുടെ തുടക്കം അവിടെനിന്നായിരുന്നു.

കുടുംബത്തിൽനിന്ന്​ തന്നെ ഉയരുന്ന അഴിമതി കഥകളായിരുന്നു 2011ലും യെദിയൂരപ്പയുടെ രാജിയിലേക്കെത്തിച്ചത്​. അന്ന്​ ബിസിനസ്​ ഇടപാടുകളായിരുന്നു അദ്ദേഹത്ത​ിന്‍റെ രാജി കാരണം.

ഓപ്പറേഷൻ താമരയിലൂടെ 2019ൽ അധികാരത്തിലെത്തിയതിന്​​ പിന്നാലെ കുടുംബാംഗങ്ങളുടെ കൊള്ളരുതായ്​മകൾ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കികൊണ്ടിരുന്നു.

അധികാരത്തിലേറിയപ്പോഴും ഒഴിഞ്ഞപ്പോഴും യെദിയൂരപ്പക്കൊപ്പം നിഴലുപോലെ കൂടെ നിന്നിരുന്ന ബന്ധുവായ എൻ.ആർ. സന്തോഷിനെതിരെയായിരുന്നു ആദ്യ ആരോപണം. തട്ടിക്കൊണ്ടുപോകൽ, സ്​ത്രീധന പീഡനം, കൊലപാതക ശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ സന്തോഷിന്‍റെ പങ്ക്​ പുറത്തുവന്നു. ഇതോടെ സന്തോഷിൽനിന്നും അവരുടെ അനുയായികളിൽനിന്നും​ യെദിയൂരപ്പ അകലം പാലിച്ചു. തുടർന്ന്​ സ്വകാര്യ വസതിയായ ബംഗളൂരുവിലെ ഡോളർ കോളനിയിൽനിന്ന്​ ഔദ്യോഗിക വസതിയിലേക്ക്​ താമസം മാറി. എന്നാൽ, ഈ കൂടുമാറ്റത്തിലും യെദിയൂരപ്പയുടെ വീടും ഓഫിസും വാർത്തകളുടെ പരിധിക്ക്​ പുറത്തായിരുന്നില്ല. സന്തോഷിന്​ പകരം രണ്ടാമത്തെ മകൻ വിജയേന്ദ്ര വാർത്താതാരമായി.

കർണാടക ബി.ജെ.പിയുടെ വൈസ്​ പ്രസിഡന്‍റാണ്​ വിജയേന്ദ്ര. അഭിഭാഷകനായ വിജയേ​ന്ദ്ര സഹോദരനും ശിവമോഗ എം.പിയുമായ രാഘവേന്ദ്രയെക്കാൾ അധികാരമോഹിയും രാഷ്​​്ട്രീയത്തിൽ സമർഥനുമായിരുന്നു. പ്രായം തളർത്താൻ തുടങ്ങിയതോടെ സംസ്​ഥാന ബി.ജെ.പിയ​ുടെയും തന്‍റെയും രാഷ്​ട്രീയ പിൻഗാമിയായി വിജയേന്ദ്രയെ യെദിയൂരപ്പ മനസിൽ കണ്ടു. വിശ്വസ്​തരായ ചില അനുയായികളിൽ നിന്നൊഴികെ യെദിയൂരപ്പ അകലം പാലിച്ചപ്പോൾ, വിജയേന്ദ്ര സമാന്തര സർക്കാർ നടത്തു​ന്നുവെന്​ ബി.ജെ.പിയിലെ മറ്റു നേതാക്കൾ ആരോപണം ഉന്നയിച്ച്​ രംഗത്തെത്തി. എം.എൽ.എമാരെ കൂടാതെ ​വിജയേന്ദ്രയുടെ ഭരണ ഇടപെടലിനെതിരെ മന്ത്രിമാരും രംഗത്തെത്തിയിരുന്നു. വി​ജയേന്ദ്ര നേരിട്ട്​ ഉദ്യോഗസ്​ഥരെ നിയന്ത്രിക്കുന്നുവെന്നായിരുന്നു ആരോപണം.


എം.എൽ.എമാർക്ക്​ അനുവദിക്കുന്ന ഫണ്ട്​ തീരുമാനിക്കുന്നതുപോലും വിജയേന്ദ്രയായി. കൂടാതെ യെദിയൂരപ്പയെ കാണുന്നതിൽനിന്ന്​ നിരവധി ബി.ജെ.പി നേതാക്കളെ മകൻ വിലക്കുകയും ചെയ്​തു. ബി.ജെ.പി നേതാക്കൾ ആരോപണം പരസ്യമായും രഹസ്യമായും ഉന്നയിക്കാൻ തുടങ്ങിയെങ്കിലും വിജയേന്ദ്രയെ ആശ്രയിക്കുന്നതിൽനിന്ന്​ യെദിയൂരപ്പ പിന്മാറിയില്ല.

സംസ്​ഥാനത്തെ ബി.ജെ.പിയുടെ ഏറ്റവും ദുർബല പ്രദേശമായ പഴയ മൈസൂരു പ്രദേശത്ത്​ ബി.ജെ.പിയെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യവും വിജയേന്ദ്ര ഏറ്റെടുത്തു.

എന്നാൽ, കെ.ആർ. പേട്ടയിലെ ഉപതെരഞ്ഞെടുപ്പ്​ ചുമതല വി​ജയേന്ദ്ര ഏറ്റെടുക്കുകയും ജെ.ഡി.എസ്​ കോട്ടയിൽ ബി.ജെ.പി വിജയിക്കുകയും ചെയ്​തതോടെ യെദിയൂരപ്പയുടെ നിഴലിൽനിന്ന്​ മകൻ പുറത്തുവരാൻ തുടങ്ങുകയായിരുന്നു.

കഴിഞ്ഞ മാസങ്ങളിൽ യെദിയൂരപ്പയുടെ ദൂതനായി ഡൽഹിയിൽ മുതിർന്ന ബി.ജെ.പി നേതാക്കളെ സന്ദർശിക്കാനെത്തിയത്​ വിജയേന്ദ്രയായിരുന്നു. ജൂലൈ 23ന്​ പാർട്ടി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാനായിരുന്നു ​വിജയേന്ദ്രയുടെ അവസാന ഡൽഹി സന്ദർശനം. യെദിയൂരപ്പയുടെ രാജി അഭ്യൂഹങ്ങൾ പുറത്തുവന്നതോടെ യോഗങ്ങൾ സംഘടിപ്പിച്ച്​ പിന്തുണ നേടാനുള്ള തിരക്കിലായിരുന്നു വിജയേന്ദ്ര. അതിന്‍റെ ഭാഗമായി സുത്തൂർ, സിദ്ധഗംഗ, ഹിരിയൂർ, ചല്ലകേരെ, ചിത്രദുർഗ തുടങ്ങിയ ഇടങ്ങളിൽ പിതാവിന്​ പിന്തുണ തേടി യോഗങ്ങൾ നടത്തി. ഇതൊന്നും ഫലിക്കാതെയായിരുന്നു യെദിയൂരപ്പയുടെ രാജിപ്രഖ്യാപനം.

മകനെ ആശ്രയിക്കു​േമ്പാഴും സ്​ഥായിയായിരുന്നില്ല വി​ജയേ​ന്ദ്രയും യെദിയൂരപ്പയും തമ്മിലുള്ള ബന്ധം. 2010ൽ വി​ജയേന്ദ്രയോടും മകൾ ഉമാദേവിയോടും വീടുവിട്ടിറങ്ങണമെന്ന്​ യെദിയൂരപ്പ ആജ്ഞാപിച്ചിരുന്നു. സ്വാർഥരായ ആളുകളിൽനിന്ന്​ അകലം പാലിക്കാനാണ്​ ഈ നീക്കമെന്നായിരുന്നു യെദിയൂരപ്പയുടെ അന്നത്തെ വാദം. എന്നാൽ, നഷ്​ടമായ മുഖം തിരിച്ചെടുക്കാനുള്ള രാഷ്​ട്രീയ നീക്കമാ​ണിതെന്നായിരുന്നു രാഷ്​ട്രീയ എതിരാളികളുടെ പ്രതികരണം.

അധികാരത്തിൽ അൽപ്പായുസ്​ മാത്രമായിരുന്നു യെദിയൂരപ്പക്ക്​​ ഇതുവരെ. 2010ൽ 40 കോടിയുടെ ഖനന അഴിമതിക്കഥയാണ്​ പുറത്തുവന്നത്​. യെദിയൂരപ്പയുടെ രണ്ടുമക്കൾ, മരുമകൻ എന്നിവരും കേസിലെ പ്രതികളായിരുന്നു. 2011ൽ യെദിയൂരപ്പ ജയിൽ വാസവും അനുഭവിച്ചു.

2008-11 കാലയളവിൽ കർണാടക മുഖ്യമന്ത്രിയായിരിക്കേ അനധികൃതമായി ഖനന ലൈസൻസ്​ അനുവദിച്ചതുവഴി യെദിയൂരപ്പയും കുടുംബവും 40 കോടി രൂപ സമ്പാദിച്ചെന്നായിരുന്നു കേസ്​. ഇതുമൂലം സർക്കാറിന്​ കോടികളുടെ നഷ്​ടമുണ്ടായെന്നുമായിരുന്നു കണ്ടെത്തൽ​. 2016ൽ ഈ കേസിൽ യെദിയൂരപ്പ​ അടക്കം 13 പേരെ സി.ബി.ഐ കോടതി വെറുതെ വിടുകയും ചെയ്​തിരുന്നു.

പാർട്ടിയിലെ മറ്റു നേതാക്കൾ ഒന്നടങ്കം മകനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി​യപ്പോഴും യെദിയൂരപ്പയുടെ മൗനമാണ്​ ഇ​േപ്പാൾ തിരിച്ചടിയായത്​. മകനെ ത​െന്‍റ രാഷ്​ട്രീയ പിൻഗാമിയായി അവരോധിക്കാൻ ഒരുക്കുന്നതിനിടെയാണ്​ ഈ ആഘാതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaBJPB S YediyurappaB Y Vijayendra
News Summary - Yediyurappas Achilles Heel His Son BY Vijayendra
Next Story