Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഖ്യമന്ത്രിക്കസേരയിൽ...

മുഖ്യമന്ത്രിക്കസേരയിൽ നാലാം ഊഴം; ഭൂരിപക്ഷം തെളിയിച്ചാലും വെല്ലുവിളിക​േളറെ

text_fields
bookmark_border
മുഖ്യമന്ത്രിക്കസേരയിൽ നാലാം ഊഴം; ഭൂരിപക്ഷം തെളിയിച്ചാലും വെല്ലുവിളിക​േളറെ
cancel

ബംഗളൂരു: കർണാടക ബി.ജെ.പിയിലെ രാഷ്​​ട്രീയ ചാണക്യനായ ബി.എസ്. യെദിയൂരപ്പ നാലാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ ുമ്പോൾ ബാക്കിയാകുന്നത്​ സർക്കാറി​െൻറ ആയുസ്സ്​ എത്രനാളാകുമെന്ന ആശങ്ക. തിങ്കളാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പ് മറികടന്നാലും നേരിയ ഭൂരിപക്ഷത്തി​െൻറ ബലത്തിലുള്ള സർക്കാറിനെ നയിക്കൽ വെല്ലുവിളിയാകും. മൂന്നുപേരെ സ്പീക്കർ അയ ോഗ്യരാക്കിയതോടെ നടപടി ഭയന്ന് മറ്റു വിമതർ രാജി പിൻവലിക്കാൻ വിദൂര സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വിശ്വാസ വോട്ട െടുപ്പ് നേടാനാകില്ല. എന്നാൽ, നിലവിൽ വിമതരുടെ ഉറപ്പ് ലഭിച്ചിട്ടുള്ളതിനാൽ ഇവർ വോട്ടെടുപ്പിൽനിന്നും വിട്ടുനിൽ ക്കുന്നതോടെ യെദിയൂരപ്പക്ക് ഭൂരിപക്ഷം നേടാനാകും. കഴിഞ്ഞ 13 കൊല്ലത്തിനിടെ ആറാം തവണ വിശ്വാസ വോട്ടെടുപ്പ് തേടു ന്ന യെദിയൂരപ്പക്ക്​ ഇത്തവണ കടുപ്പമേറും.

2007 നവംബറിൽ ജെ.ഡി.എസ്-ബി.ജെ.പി സഖ്യം തകർന്നതോടെയാണ് യെദിയൂരപ്പയുടെ ആദ്യ വിശ്വാസ വോട്ടെടുപ്പ്. പരാജയപ്പെട്ടതോടെ ഏഴുദിവസം മാത്രം ആയുസ്സുള്ള ഭരണത്തിന് അന്ത്യം. 2008 ജൂണിൽ ‘ഒാപറേഷൻ താമര’യിലൂടെ എം.എൽ.എമാരെ ചാക്കിലാക്കി യെദിയൂരപ്പ വിശ്വാസവോ​െട്ടടുപ്പ്​ മറികടന്നു. തുടർന്ന് 2010ൽ ബി.ജെ.പി സർക്കാറിലെ 18 പേർ പിന്തുണ പിൻവലിച്ചു. ഇടക്കാല സ്​പീക്കറായിരുന്ന കെ.ജി. ബൊപ്പയ്യ 16 എം.എൽ.എമാരെ അയോഗ്യരാക്കി കേവല ഭൂരിപക്ഷം മറികടക്കാൻ യെദിയൂരപ്പക്ക്​ വഴിയൊരുക്കി. പിന്നീട് എം.എൽ.എമാരെ അയോഗ്യരാക്കിയത്​ തടഞ്ഞ ഹൈകോടതി ഉത്തരവിനുശേഷം വീണ്ടും വിശ്വാസ​വോ​െട്ടടുപ്പിൽ വിജയം. ഏറ്റവും ഒടുവിൽ 2018 മേയിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ യെദിയൂരപ്പ, ജെ.ഡി.എസ്^കോൺഗ്രസ്​ സഖ്യത്തിനെതിരെ വിശ്വാസ​േവാ​െട്ടടുപ്പിൽ പരാജയപ്പെട്ടു.

ക്ലർക്കായി കിട്ടിയ സർക്കാർ ​േജാലി ഉപേക്ഷിച്ച്​ രാഷ്​ട്രീയത്തിലിറങ്ങി മുഖ്യമന്ത്രിപദത്തിലേറിയതാണ്​ ഭൂകനക്കരെ സിദ്ധലിംഗപ്പ യെദിയൂരപ്പ എന്ന ബി.എസ്​. യെദിയൂരപ്പയുടെ ചരിത്രം. കേന്ദ്ര^സംസ്​​ഥാന സർക്കാറുകളുടെ ഒൗ​േദ്യാഗിക സ്​ഥാനങ്ങളിൽനിന്ന്​ പാർട്ടി പ്രവർത്തകർ വിരമി​ക്കേണ്ട പ്രായം 75 ആയി ബി.ജെ.പി നിജപ്പെടുത്തിയിരുന്നു. എന്നാൽ, കർണാടക ബി.ജെ.പിയുടെ ശക്തനായ ലിംഗായത്ത് നേതാവായ 76കാരനായ യെദിയൂരപ്പക്ക്​ ഇളവുനൽകി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുകയായിരുന്നു. ശിക്കാരിപുര കോൺഗ്രസിൽനിന്ന്​ കൈയടക്കിയാണ്​ യെദിയൂരപ്പയുടെ ആദ്യ നിയമസഭ പ്രവേശനം. പിന്നീട്​ ഏഴുതവണ ​പ്രതിനിധീകരിച്ച മണ്ഡലത്തിൽ ഒരു തവണ തോറ്റു. അടിയന്തരാവസ്ഥക്കാലത്ത്​ ബെള്ളാരിയിലും ശിവമൊഗ്ഗയിലുമായി ജയിലിൽ കഴിഞ്ഞ യെദിയൂരപ്പ പിന്നെ ജയിലിലെത്തുന്നത്​ 2011ൽ അഴിമതിക്കേസിൽ കുടുങ്ങിയതോടെയാണ്​. പിന്നാലെ പാർട്ടിയോട്​ പിണങ്ങി കെ.ജെ.പിയുണ്ടാക്കി ജനവിധി തേടി ബി.ജെ.പിയെ ഞെട്ടിച്ചു. പിണക്കംമാറി തിരിച്ചെത്തിയപ്പോൾ 2014ൽ എം.പിയും 2016ൽ പാർട്ടി സംസ്​ഥാന അധ്യക്ഷനുമായി.


സഖ്യസർക്കാറി​െൻറ എല്ലാ പദ്ധതികളും പുനഃപരിശോധിക്കും - യെദിയൂരപ്പ
ബംഗളൂരു: സത്യപ്രതിജ്ഞ ചടങ്ങിനുമുമ്പുതന്നെ ജൂലൈ മാസത്തിൽ സഖ്യസർക്കാർ അംഗീകാരം നൽകിയ പുതിയ പദ്ധതികളും ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫറുകളും നിർത്തിവെക്കാൻ യെദിയൂരപ്പ ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കറിന് വാക്കാൽ നിർദേശം നൽകി. പുതിയ സർക്കാർ വരുംദിവസങ്ങളിൽ ഇവ പരിശോധിക്കുന്നതുവരെ പദ്ധതികൾ നിർത്തിവെക്കാനും ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫറുകളിൽ തൽക്കാലം തീരുമാനം എടുക്കരുതെന്നുമാണ് നിർദേശം. ഇതനുസരിച്ച് ചീഫ് സെക്രട്ടറി പുതിയ ഉത്തരവും പുറത്തിറക്കി. വെള്ളിയാഴ്ച ഉച്ചയോടെയാണ് യെദിയൂരപ്പ വാക്കാൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.

സത്യപ്രതിജ്ഞക്കുശേഷം വിധാൻ സൗധയിലെത്തി ചുമതലയേറ്റതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലും സഖ്യസർക്കാറി​െൻറ പദ്ധതികൾ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കി. എന്നാൽ, പകവീട്ടൽ രാഷ്​​ട്രീയം ഉണ്ടാകില്ലെന്നും പ്രതിപക്ഷത്തെയും ഒപ്പം നിർത്തിയാകും ഭരണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ചുമാസത്തിനുള്ളിൽ സഖ്യസർക്കാറും ബി.ജെ.പി സർക്കാറും തമ്മിലുള്ള വ്യത്യാസം അറിയാം. സംസ്ഥാനത്തെ വരൾച്ച ദുരിതാശ്വാസത്തിനായിരിക്കും പ്രഥമ പരിഗണന. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ കർഷകർക്ക് 4,000 രൂപ ലഭിക്കും. തിങ്കളാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ചേർന്ന് വിശ്വാസ വോട്ടെടുപ്പ് തേടിയശേഷം ധനകാര്യ ബിൽ പാസാക്കുമെന്നും കർണാടകയിലെ ജനങ്ങൾക്ക് നന്ദിയുണ്ടെന്നും ബി.എസ്. യെദിയൂരപ്പ പറഞ്ഞു. അധികാരമേറ്റ യെദിയൂരപ്പയെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ട്വിറ്ററിൽ അഭിനന്ദിച്ചു.

പിന്നെയും പേര്​ ‘തിരുത്തി’ യെദിയൂരപ്പ;പേരിലെ ‘ഡി’ തിരുത്തി ‘​െഎ’ ചേർത്തു
ബംഗളൂരു: മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പ നാലാം തവണ മുഖ്യമന്ത്രിയാകുമ്പോൾ പേരിലെ അക്ഷരത്തിൽ മാറ്റം. സംഖ്യാശാസ്ത്രം അനുസരിച്ച് പേരിലെ ‘ഡി’ ഇംഗ്ലീഷ് അക്ഷരം മാറ്റി പകരം ‘​െഎ’ എന്ന അക്ഷരമാണ് പേരിനൊപ്പം ഉപയോഗിച്ചിരിക്കുന്നത്. സർക്കാർ രൂപവത്കരിക്കാനുള്ള അവകാശം ഉന്നയിച്ച് ഗവർണർക്ക് കൈമാറിയ കത്തിൽ ‘B.S. Yediyurappa’ എന്നാണ് എഴുതിയത്. ഇതുവരെ ‘B.S. Yeddyurappa’ എന്നാണ് എഴുതിയിരുന്നത്. 2007ലാണ് ജ്യേത്സ്യ​​െൻറ നിർദേശപ്രകാരം പേരിലെ ‘ഐ’ എന്ന അക്ഷരം മാറ്റി ഡി ചേർക്കുന്നത്. എന്നാൽ, ഇപ്പോൾ വീണ്ടും 2007വരെ ഉപയോഗിച്ചിരുന്ന പഴയ പേരിലേക്ക് മടങ്ങിയിരിക്കുകയാണ് യെദിയൂരപ്പ.

Show Full Article
TAGS:karnataka Yediyurappa Vote of Confidence Karnataka crisis india news malayalam news 
Next Story