Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഖ്യമ​​ന്ത്രിയായി...

മുഖ്യമ​​ന്ത്രിയായി തുടരുമോ എന്ന കാര്യം ഇന്നറിയാമെന്ന്​ യെദിയൂരപ്പ

text_fields
bookmark_border
Yediyurappa
cancel

ബംഗളൂരു: താൻ മുഖ്യമന്ത്രിയായി തുടരുമോ എന്ന കാര്യം ഇന്ന് അറിയാമെന്ന്​ ബി.എസ്​. യെദിയൂരപ്പ. നേതൃത്വത്തി​െൻറ തീരുമാനം എന്തായാലും അടുത്ത 10^15 വർഷം താൻ ബി.ജെ.പിക്കുവേണ്ടി പ്രവർത്തിക്കുമെന്ന്​ അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്​ച രാവിലെ ബെളഗാവിയിലെ മഴക്കെടുതി നേരിൽകാണാനെത്തിയ യെദിയൂരപ്പ, രാത്രിയോടെയോ തിങ്കളാഴ്​ച രാവിലെയോടെയോ തനിക്ക്​ നേതൃത്വത്തിൽ നിന്നുള്ള സന്ദേശം ലഭിക്കുമെന്നാണ്​ വെളിപ്പെടുത്തിയത്​.

രണ്ടു മാസം മുമ്പുതന്നെ താൻ രാജി സന്നദ്ധത അറിയിച്ചതാണെന്നും രാജിവെച്ച്​ പാർട്ടി പ്രവർത്തനത്തിൽ മുഴുകാൻ ഹൈക്കമാൻഡ്​ ആവശ്യപ്പെടുന്നപക്ഷം മുഖ്യമന്ത്രിസ്​ഥാനത്തുനിന്ന്​ പടിയിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്​ച ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിലെ മുതിർന്ന പദവിയൊക്കെ ഇതിനകം തനിക്ക്​ ലഭിച്ചു. എല്ലാവരും പാർട്ടി പ്രവർത്തകർ മാത്രമാണെന്ന സി.ടി. രവിയുടെ പ്രസ്​താവനയോട്​ നൂറു ശതമാനം യോജിക്കുന്നുവെന്നും അച്ചടക്ക പരിധി ലംഘിക്കില്ലെന്നും യെദിയൂരപ്പ വ്യക്തമാക്കി.

കർണാടകയിൽ പ്രതിസന്ധിയില്ലെന്ന്​ ജെ.പി. നഡ്​ഡ

ബംഗളൂരു: കർണാടകയിൽ ഭരണ പ്രതിസന്ധിയില്ലെന്ന്​ ബി.ജെ.പി ദേശീയ അധ്യഷൻജെ.പി. നഡ്​ഡ. യെദിയൂരപ്പ മികച്ച പ്രവർത്തനമാണ്​ കാഴ്​ചവെക്കുന്നത്​. കർണാടകയിൽ എല്ലാം നേരെയാണ്​. യെദിയൂരപ്പ എല്ലാം ഭംഗിയായി ​ൈകകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പനാജിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ മുഖ്യമന്ത്രി മാറ്റത്തെ കുറിച്ച്​ എന്തെങ്കിലും പറയാനു​ണ്ടോ എന്ന ചോദ്യത്തിന്,​ നിങ്ങൾക്കങ്ങനെ തോന്നുന്നുണ്ടാവാം; എനിക്കങ്ങനെ തോന്നുന്നില്ല എന്നായിരുന്നു മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka CMBJPYediyurappa
News Summary - Yediyurappa in Karnataka Chief Minister
Next Story