ജനങ്ങളുടെ വിശ്വാസം യെദിയൂരപ്പക്കൊപ്പമില്ല -കോൺഗ്രസ്
text_fieldsബംഗളൂരു: കർണാടകയിൽ വിശ്വാസവോട്ടിൽ ജയിച്ച ബി.എസ് യെദിയൂരപ്പക്കെതിരെ വിമർശനവുമായി കർണാടക പി.സി.സി. ജനങ്ങളുട െ വിശ്വാസം യെദിയൂരപ്പക്കൊപ്പമില്ലെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.
‘‘ജനവിധിയിലൂടെ യെദിയൂരപ്പ ഒരിക്കലും കർണാടകയുടെ മുഖ്യമന്ത്രിയായിട്ടില്ല. എല്ലായ്പ്പോഴും കുതിരക്കച്ചവടത്തിലുള്ള വൈദഗ്ധ്യവും റിസോർട്ട് രാഷ്ട്രീയവുമാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്. ഓപറേഷൻ കമല അദ്ദേഹത്തെ വിശ്വാസവോട്ടിൽ വിജയിപ്പിച്ചിരിക്കാം. പക്ഷെ ജനങ്ങളുടെ വിശ്വാസം യെദിയൂരപ്പക്കൊപ്പമില്ല.’’ എന്നായിരുന്നു കർണാടക കോൺഗ്രസിൻെറ ട്വീറ്റ്.
കർണാടക നിയമസഭയിൽ ശബ്ദവോട്ടോടെ യെദിയൂരപ്പ സർക്കാർ വിശ്വാസവോട്ട് വിജയിച്ചിരുന്നു. 106 അംഗങ്ങളുടെ പിന്തുണയാണ് ബി.ജെ.പിക്ക് നിയമസഭയിലുള്ളത്. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ 99 അംഗങ്ങളാണ് പിന്തുണച്ചത്.
Shri @BSYBJP has never become @CMofKarnataka through People's Mandate.
— Karnataka Congress (@INCKarnataka) July 29, 2019
Everytime, his expertise in Horse Trading and Resort Politics have made him Chief Minister.
Operation Kamala may have won him the Trust Vote today, but he doesn't have the Trust of the people of Karnataka.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
