ബംഗളൂരു: കർണാടകയുടെ 23ാമത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. പച്ച ഷാളണിഞ്ഞ് ക്ഷേത്ര ദർശനം നടത്തിയാണ് യെദിയൂരപ്പ സത്യപ്രതിജ്ഞക്ക് എത്തിയത്.
രണ്ടായിരത്തോളം പേർ രാജ്ഭവന് പുറത്ത് യെദിയുരപ്പയുടെ സത്യപ്രതിജ്ഞ ആഘോഷിക്കുവാനായി എത്തി. ബി.ജെ.പിയുടെ മുതിർന്ന നേതാക്കളെല്ലാം ചടങ്ങിന് സാക്ഷിയാകാൻ രാജ്ഭവനിലെത്തി. യെദിയുരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം, കോൺഗ്രസും െജ.ഡി.എസും രാജ്ഭവനിൽ പ്രതിഷേധിക്കുകയാണ്. രാജ്ഭവനിൽ ശക്തമായ പൊലീസ് സംരക്ഷണവും ഒരുക്കിയിട്ടുണ്ട്. 16,000ഒാളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.
യെദിയൂരപ്പക്ക് സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീംകോടതി അനുമതി നൽകിെയങ്കിലും ബി.ജെ.പി ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ഗവർണർക്ക് നൽകിയ കത്ത് ഹാജരാക്കണമെന്ന് കോടതി ആവശ്യെപ്പട്ടിട്ടുണ്ട്. 15 ദിവസമാണ് യെദിയൂരപ്പക്ക് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ അനുവദിച്ചത്.