Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.എൽ.എമാർക്കൊപ്പം...

എം.എൽ.എമാർക്കൊപ്പം ക്രിക്കറ്റ്​ കളിച്ച്​ ബി.എസ്​ യെദിയൂരപ്പ

text_fields
bookmark_border
BS-YEDYURAPPA
cancel

ബംഗളൂരു: കർണാടകയിൽ അധികാരം നിലനിർത്താൻ കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യസർക്കാർ കിതക്കുമ്പോൾ പ്രതിപക്ഷ നേതാവും ബി.ജെ.പി അധ്യക്ഷനുമായ ബി.എസ്​ യെദിയൂരപ്പ എം.എൽ.എമാരോടൊപ്പം ക്രിക്കറ്റ്​ കളിയിൽ മുഴുകി.

നഗരത്തിന്​ പുറത്ത്​ റിസോർട്ടിൽ താമസിപ്പിച്ച രേണുകാചാര്യ, എസ്​.ആർ വിശ്വനാഥ്​ തുടങ്ങി വിവിധ പ്രതിപക്ഷ എം.എൽ.എമാർക്കൊപ്പമാണ്​ യെദിയൂരപ്പ അൽപ നേരം ക്രിക്കറ്റ്​ കളിച്ചത്​. ബി.ജെ.പി മീഡിയ സെല്ലാണ്​ അദ്ദേഹം ബാറ്റ്​ ചെയ്യുന്ന ചിത്രം പുറത്തു വിട്ടത്​.

മുതിർന്ന ബി.ജെ.പി നേതാക്കൻമാരുമായും നിയമസഭ സാമാജികരുമായും തിരക്കിട്ട ചർച്ചയിലായിരുന്നു യെദിയൂരപ്പ. ചൊവ്വാഴ്​ച യെലഹങ്കയിലെ റിസോർട്ടിലായിരുന്നു അദ്ദേഹം കൂടുതൽ സമയവും ചെലവിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yeddyurappamalayalam newsindia newsCricket NewsBJPBJP
News Summary - Yeddyurappa plays cricket with party MLAs -india news
Next Story